കാന്താരയുടെ റിവ്യൂ അല്ല..; കാന്താര മനസ്സിലുയര്‍ത്തിയ ചില ചിന്തകള്‍
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie Movie Reviews

കാന്താരയുടെ റിവ്യൂ അല്ല..; കാന്താര മനസ്സിലുയര്‍ത്തിയ ചില ചിന്തകള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2022, 06:41 pm IST
FacebookTwitterWhatsAppTelegram

കാന്താര കണ്ടു.
തെയ്യക്കാലങ്ങളില്‍ കാവുകളില്‍ ചെണ്ടമേളത്തിനൊത്ത് തുടിക്കുന്ന ഹൃദയത്തോടെ തോറ്റം പാട്ടിനൊത്ത് ചലിക്കുന്ന താളവുമായി ഉറഞ്ഞാടുന്ന തെയ്യക്കോലങ്ങളുടെ ചുവടുവെപ്പുകള്‍ പിന്തുടര്‍ന്ന് നടന്ന ബാല്യ കൗമാരങ്ങള്‍ നിറം ചാര്‍ത്തിയ ഒരു ഉത്തര മലബാറുകാരന്റെ ആത്മാവിലേക്ക് ആഴ്ന്നിറങ്ങാന്‍ പഞ്ചുരുളി തെയ്യത്തിന്റെ കഥയിലൂടെ മണ്ണിന്റെ മക്കളുടെ പോരാട്ട കഥ പറഞ്ഞ കാന്താരക്ക് വളരെ എളുപ്പമായിരുന്നു.

തെയ്യക്കാലത്ത് കാവുകള്‍ തെണ്ടി നടന്ന് അതത് നാടിന്റെ ഗ്രാമദേവതകളുടെ പകര്‍ന്നാട്ടം ആവോളം ആസ്വദിച്ച സിപിയില്‍ കാന്താര പകര്‍ന്ന് തന്ന രോമാഞ്ചം ഇതെഴുതുമ്പോഴും അവസാനിച്ചിട്ടില്ല….

തായ്പരദേവത, കതിവന്നൂര്‍ വീരന്‍, വിഷ്ണുമൂര്‍ത്തി, പൊട്ടന്‍, ഗുളികന്‍, ഉച്ചിട്ട, മുച്ചിലോട്ട് ഭഗവതി, നീലക്കരിങ്കാളി, വയനാട്ടുകുലവന്‍, രുധിരാളന്‍, ഭദ്രകാളി, ഘണ്ടകര്‍ണ്ണന്‍, തീച്ചാമുണ്ടി, കൈതച്ചാമുണ്ടി, രക്തചാമുണ്ടി, കരിഞ്ചാമുണ്ടി, മണത്തണപ്പോതി, പുതിയോതി, (പുതിയ ഭഗവതി), വൈരജാതന്‍, പുല്ലൂരാളി (പുലിയൂര്‍ കാളി), ദണ്ഡന്‍, മലപ്പിലാന്‍, കണ്ണങ്ങാട്ട് ഭഗവതി, ഭൂതം, തൊണ്ടച്ചന്‍, കാരണവര്‍, വീരാളി, തെക്കന്‍ കരിയാത്തന്‍, നാഗകന്യക, പുലിത്തെയ്യം, ശാസ്തപ്പന്‍ (കുട്ടിച്ചാത്തന്‍), കരിങ്കുട്ടിച്ചാത്തന്‍, ഗുരുക്കന്മാര്‍, കുറത്തിയമ്മ
തുടങ്ങി സിപിയുടെ ഓര്‍മയില്‍ നിന്ന് മാത്രം എടുത്തെഴുതിയാല്‍ പത്ത് മുന്നൂറ് തെയ്യക്കോലങ്ങള്‍ ഉണ്ടാവും… കൂട്ടത്തില്‍ ഏറ്റവും ജനകീയനായ മുത്തപ്പനും തിരുവപ്പനയും (കണ്ണൂരുകാരുടെ ചെറ്യ മുത്തപ്പനും വെല്യ മുത്തപ്പനും) അങ്ങനെ ആയിരക്കണക്കിന് ഗ്രാമദേവതകളായ തെയ്യക്കോലങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ എന്തുകൊണ്ട് ഇതുവരെ ഒരു കാന്താര ഉണ്ടായില്ല എന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? (തെയ്യം മുഖ്യ പരിസരമായ കളിയാട്ടം ഉണ്ടായിട്ടുണ്ടെങ്കിലും അത് ഒഥെല്ലോയുടെ കഥാപരിസരം കേരളീയമായി ആവിഷ്‌കരിക്കാനുള്ള ഒരു വീക്ഷണത്തില്‍ മാത്രം ഉണ്ടായതാണ്.)

കപട ഇടതു ചിന്തകള്‍ നട്ടു വളര്‍ത്തിയ പാതി വെന്ത ഭൗതികവാദവും അതിന്റെ മറപറ്റി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി വളര്‍ന്ന് വന്ന ഇസ്ലാമോ സെന്‍ട്രിക് ഏകദൈവവാദവും ഇവിടുത്തെ ബൗദ്ധിക മണ്ഡലത്തില്‍ അടിച്ചേല്‍പ്പിച്ച കേരളത്തിന്റെ പ്രബുദ്ധത എന്ന ഏറ്റവും മാരകമായ സോഷ്യല്‍ ഹൈജാക്കിംഗ്…

അത് ഈ നാട്ടിന്റെ തനത് സംസ്‌കാരത്തില്‍ ഊന്നിയുള്ള ഏതൊരു കഥയെയും അല്ലെങ്കില്‍ കലാരൂപത്തെയും പ്രാകൃതമായി ചിത്രീകരിച്ച് അങ്ങനെയൊരു കലാസൃഷ്ടി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കലാകാരന്മാരെ അശക്തരാക്കി… അല്ലെങ്കില്‍ അങ്ങനെയൊരു ഇന്‍ഫ്യൂരിയാരിറ്റി കോംപ്ലെക്‌സ് സൃഷ്ടിച്ചെടുത്തു….
സ്വത്വത്തില്‍ അഭിമാനിക്കുന്ന ഒരു ജനതയായിരുന്നെങ്കില്‍ ഉത്തര മലബാറിലെ തെയ്യങ്ങളുടെ നാടോടിക്കഥകളില്‍ നിന്നും കാന്താരയെപ്പോലുള്ള നെഞ്ചില്‍ തൊടുന്ന ഒരുപാട് ചിത്രങ്ങള്‍ കേരളത്തിലെ തിയേറ്ററുകളില്‍ നിറഞ്ഞോടിയേനെ…

പിന്നെ കമ്യൂണിസ്റ്റ് ചിന്താധാര സ്വാധീനിച്ച ചിലരുടെ അഭിപ്രായം ഇവിടെ കണ്ടു. ഇതൊക്കെ അവര്‍ണരുടെ കഥയാണെന്നും ഹിന്ദുത്വത്തിന് എതിരാണെന്നുമൊക്കെയുള്ള വ്യാഖ്യാനങ്ങള്‍…..

മേല്‍പ്പറഞ്ഞ തെയ്യങ്ങളില്‍ പകുതിയും ഹിന്ദു പുരാണങ്ങളിലെ ദേവീദേവന്മാരാണ്. ബാക്കിയുള്ളവര്‍ അതത് പ്രദേശത്തെ വീരന്മാരും ധീരവനിതകളുമാണ്. ഈ മണ്ണിന്റെ മണമുള്ള പൂര്‍വ്വികര്‍ ദൈവീകതയിലേക്ക് ഉയര്‍ത്തപ്പെടുന്ന ഏറ്റവും ഉയര്‍ന്ന ചിന്താധാര അത് ഹിന്ദുത്വമെന്ന ഹൈന്ദവതയില്‍ മാത്രം കാണുന്ന ഒരു ഉദാത്ത സങ്കല്പമാണ്.

ഹൈന്ദവത എന്ന ഒരു ചരടില്‍ കോര്‍ത്ത പല വിധത്തിലുള്ള മുത്തുകളാല്‍ ശോഭിക്കുന്ന ഒരു മാലയാണ് നമ്മുടെ നാടിന്റെ സംസ്‌കാരം….
ആ ചരട് അറുത്തെറിയാന്‍ വേണ്ടിയാണ് പണ്ടെങ്ങോ കളയേണ്ടിയിരുന്ന ഭേദ ചിന്തകള്‍ ഇന്നും ഊതിക്കത്തിക്കാന്‍ ചിലര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നത്…

വര്‍ണ്ണാവര്‍ണ്ണഭേദം പറഞ്ഞു നടക്കുന്ന ഇടത് നാട്യക്കാരോട് ഒരേയൊരു ചോദ്യം മാത്രം :
ഹൈന്ദവതക്ക് പകരം നിങ്ങള്‍ താങ്ങി നടക്കുന്ന ഇസ്ലാമിസ്റ്റുകളായിരുന്നു ഈ നാട്ടില്‍ ഭൂരിപക്ഷമെങ്കില്‍ നമ്മുടെ മണ്ണിന്റെ സംസ്‌കാരമായ തെയ്യക്കോലങ്ങളും നമ്മുടെ കാവുകളും മദ്യം നേദിക്കുന്ന മുത്തപ്പനും ഇറച്ചി നേദിക്കുന്ന കാളിയും ഒക്കെ ഇന്ന് കാണുന്ന വിധത്തില്‍ കെട്ടിയാടാന്‍ പറ്റുമോ എന്ന് നിങ്ങള്‍ സ്വയം ചോദിച്ചു നോക്കുക…
ഹറാമിന്റെ ലേബല്‍ പതിച്ച് ഈ മണ്ണിന്റെ ആഴങ്ങളില്‍ ഇതൊക്കെ എന്നേ കുഴിച്ചുമൂടിയിട്ടുണ്ടാവും എന്ന ഉത്തരം നിങ്ങള്‍ പറയണമെന്നില്ല…. പക്ഷേ മനസ്സിലാക്കണം….
നമ്മുടെ സംസ്‌കാരത്തിന്റെ വേരറ്റുപോകാതിരിക്കാന്‍…. വരും തലമുറകള്‍ ഈ മണ്ണില്‍ സ്വതം മുറുകെപ്പിടിച്ച് ആത്മാഭിമാനത്തോടെ ജീവിക്കാന്‍….

 

 

Tags: movieReviewmovie reviewKanthara
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

KGF-ലെ കാസിം ചാച്ച ; കന്നഡ താരം ഹരീഷ് റായ് അന്തരിച്ചു

നയൻതാരയ്‌ക്ക് 50 കോടിയുടെ പ്രൈവറ്റ് ജെറ്റ് ? പ്രതികരിച്ച് ഹലോ എയർവേസ് സിഇഒ

വേറിട്ട വേഷത്തിൽ ടോവിനോ; ബിഗ് ബഡ്ജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് ഷെഡ്യൂൾ പാക്കപ്പ്

“പ്രിയപ്പെട്ടതെല്ലാം ഒരുമിച്ച്”; കുടുംബചിത്രം പങ്കുവച്ച് മോ​ഹൻലാൽ, ശ്രദ്ധേയമായി ലാംബി

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ഇൻ്റർനാഷണൽ പുലരി ടിവി അവാർഡുകൾ പ്രഖ്യാപിച്ചു

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies