കോയമ്പത്തൂർ: കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസ് അന്വേഷണം തീവ്രവാദ സംഘടനയായ അൽ-ഉമയിലേക്കും. തമിഴ്‌നാട് ആസ്ഥാനമായി പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് അൽ-ഉമ. അൽ-ഉമ സ്ഥാപകൻ ബാഷറിന്റെ സഹോദരൻ നവാബ് ഖാന്റെ വീട്ടിലുൾപ്പെടെ പോലീസ് റെയ്ഡ് പുരോഗമിക്കുകയാണ്. സ്‌ഫോടനവുമായി അൽ-ഉമയ്‌ക്ക് ബന്ധമുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ച് പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേസന്വേഷണം ദേശീയ അന്വേഷണ ഏജൻസികൾ ഏറ്റെടുത്തേക്കുമെന്നും സൂചനയുണ്ട്.
1998ലെ കോയമ്പത്തൂർ സ്‌ഫോടന പരമ്പരയുമായി ബന്ധമുള്ള തീവ്രവാദ സംഘടനയാണ് അൽ ഉമ. നവാബ് ഖാന്റെ മകൻ തൽകയേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഉക്കടം വിൻസന്റ് റോഡിലെ വീട്ടിൽ ഇന്നലെ രാത്രിയോടെയാണ് പോലീസ് സംഘം പരിശോധനയ്‌ക്ക് എത്തിയത്. ആറ് പ്രത്യേക അന്വേഷണ സംഘങ്ങളാണ് കേസ് അന്വേഷിക്കുന്നത്. സ്‌ഫോടനത്തിൽ തകർന്ന കാറിന്റെ വിശദാംശങ്ങളാണ് ആദ്യം തേടുന്നത്.
Comments