തിരുവനന്തപുരം; ഗവർണർ വിഷയത്തിൽ പ്രതിപക്ഷ നേതാവിന്റേത് സങ്കുചിത നിലപാടെന്ന് മന്ത്രി എംബി രാജേഷ്. കക്ഷി രാഷ്ട്രീയത്തിനതീതമായി വിവേകത്തോടെയാണ് എല്ലാവരും പ്രതികരിച്ചത്. എന്നാൽ പ്രതിപക്ഷ നേതാവ് വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചത്.
കുഞ്ഞാലിക്കുട്ടിയുടേയും കെസി വേണുഗോപാലിന്റേതും വിശാല കാഴ്ചപ്പാടാണ്. ജനാധിപത്യ വിശ്വാസികളുടേയും മതനിരപേക്ഷ വാദികളുടേയു വികാരത്തിന് വിരുദ്ധമായ നിലപാടാണ് പ്രതിപക്ഷ നേതാവിന്റേത്. അദ്ദേഹം നിലപാട് തിരുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
അതേ സമയം ഗവർണറുടെ എല്ലാ നിലപാടുകളും മുസ്ലിം ലീഗ് അംഗീകരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ലീഗ് നിലപാടിൽ മാറ്റമില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർവകലാശാലകളിൽ ഇടത് സർക്കാരിന്റെ ഇടപെടലുകളെ ജനാധിപത്യപരമായി എതിർക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഗവർണറോടുള്ള നിലപാട് വിഷയാധിഷ്ഠിതമാണ്. പ്രതിപക്ഷ നേതാവും ഗവർണറുടെ നിലപാടുകളെ വിമർശിച്ചിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Comments