ദീപാവലിയിൽ തിളങ്ങി സ്വർണ്ണ വിപണി; രാജ്യത്ത് വിറ്റഴിച്ചത് 39 ടൺ സ്വർണ്ണം, 19,500 കോടി രൂപയുടെ മഞ്ഞ ലോഹം വിറ്റഴിച്ചതായി വ്യാപാരികൾ-39-tonne gold worth Rs 19,500 crore sold
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദീപാവലിയിൽ തിളങ്ങി സ്വർണ്ണ വിപണി; രാജ്യത്ത് വിറ്റഴിച്ചത് 39 ടൺ സ്വർണ്ണം, 19,500 കോടി രൂപയുടെ മഞ്ഞ ലോഹം വിറ്റഴിച്ചതായി വ്യാപാരികൾ-39-tonne gold worth Rs 19,500 crore sold

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2022, 11:47 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയിൽ ദീപാവലി ആഘോഷത്തോടനുബന്ധിച്ച് വിറ്റഴിച്ചത് 39 ടൺ സ്വർണ്ണം. ഇതിന് വിപണിയിൽ 19,500 കോടി രൂപ വിലയുണ്ട്. ദീപാവലിക്ക് മുമ്പുള്ള രണ്ട് ദിവസത്തെ ധന്തേരാസ് കാലയളവിലാണ് ഇത്രയും വലിയ വിൽപന നടത്തിയതെന്ന് ഇന്ത്യ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്സ് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം കൂടുതലാണ് ഈ ധൻതേരസിൽ നിന്ന് വാങ്ങിയ സ്വർണത്തിന്റെ അളവ്.

വിലയേറിയ ലോഹങ്ങൾ മുതൽ പാത്രങ്ങൾ വരെയുള്ള വസ്തുക്കൾ വാങ്ങുന്നതിന് ഹിന്ദു കലണ്ടറിലെ ഏറ്റവും അനുകൂലമായ ദിവസമായി കണക്കാക്കപ്പെടുന്നതാണ് ധന്തേരസ്. ഒക്ടോബർ 22,23 തീയതികളിലായിരുന്നു ധന്തേരസ്. സ്വർണ വിലയിൽ നേരിയ ഉയർന്ന വില പോലും ഈ വർഷം വാങ്ങുന്നതിൽ നിന്ന് ഉപഭോക്താക്കളെ പിന്തിരിപ്പിച്ചില്ല.

രണ്ട് ദിവസങ്ങളിലും നികുതിയൊഴികെ 10 ഗ്രാമിന് 50,139 രൂപയാണ് സ്വർണത്തിന്റെ മൂല്യം. കഴിഞ്ഞ വർഷം ധൻതേരാസിൽ 10 ഗ്രാമിന് 47,644 രൂപയായിരുന്നു. ധൻതേരാസിന്റെ രണ്ടാം ദിനമായ 23ന് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം കാരണം ജ്വല്ലറി വിപണിയിൽ ചെറിയ മന്ദതയുണ്ടായിരുന്നു. എന്നാൽ മത്സരത്തിന് ശേഷം കച്ചവടം വൻതോതിൽ വർധിച്ചുവെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ ആശിഷ് പേഥെ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

ഈ വർഷത്തെ വ്യാപാരത്തിൽ 80 ശതമാനവും ആഭരണങ്ങളും ബാക്കി സ്വർണ്ണക്കട്ടികളുമായിരുന്നു. ഉപഭോഗം എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന് മഹാരാഷ്‌ട്ര ആസ്ഥാനമായുള്ള പിഎൻജി ജ്വല്ലേഴ്സ് മാനേജിംഗ് ഡയറക്ടർ സൗരഭ് ഗാഡ്ഗിൽ പിടിഐയോട് പറഞ്ഞു. ഇത് സമ്പദ്വ്യവസ്ഥയുടെ പുനരുജീവനത്തെയും ജനങ്ങളുടെ വിശ്വാസത്തെയും സൂചിപ്പിക്കുന്നു. ഈ വർഷം നടന്ന ഇടപാടുകളിൽ ഭൂരിഭാഗം ഉപഭോക്താക്കളും ഡിജിറ്റൽ പേയ്മെന്റുകളിലൂടെയാണ് നടത്തിയത്.

ഈ വർഷത്തെ ദീപാവലി ആഘോഷത്തിൽ രാജ്യത്ത് 1.5 ലക്ഷം കോടി രൂപയുടെ വ്യാപാരം നടന്നതായി കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) കണക്കാക്കുന്നു. ശക്തമായ ജ്വല്ലറി വിൽപ്പനയ്‌ക്ക് പുറമെ ഓട്ടോമൊബൈൽ മേഖലയിൽ 6,000 കോടി രൂപയുടെയും ഫർണിച്ചറുകൾക്ക് ഏകദേശം 1,500 കോടി രൂപയുടെയും കംപ്യൂട്ടർ സംബന്ധമായ ഇനങ്ങൾക്ക് ഏകദേശം 2,500 കോടി രൂപയുടെയും ബിസിനസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സിഎഐടി ദേശീയ പ്രസിഡന്റ് ബിസി ഭാരതിയ പറഞ്ഞു.

Tags: DIWALIdhanteras500 crore.ദീപാവലി
Share
Tweet
SendShare

More News from this section

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies