മെൽബൺ: ടി20 ലോക കപ്പ് പരിശീലനത്തിനിടയിൽ ഇന്ത്യൻ ടീമിനെ തഴയുന്നതായി റിപ്പോർട്ട്. പരിശീലനത്തിന് ശേഷം ഐസിസി താരങ്ങൾക്ക് ചൂടുള്ള ആഹാരം നൽകിയില്ലെന്നാണ് റിപ്പോർട്ട്. കഠിന പരിശീലനത്തിന് ശേഷം ചൂടുഭക്ഷണം നിർബന്ധമാണ്. ഇതാണ് ഹോട്ടൽ നിഷേധിച്ചത്.
പരിശീലനത്തിന് ശേഷം എല്ലാ ടീമുകൾക്കും ഒരേ പോലുള്ള ഭക്ഷണമാണ് നൽകുക. എന്നാൽ ഇന്ത്യൻ താരങ്ങൾക്ക് മാത്രം ചൂടുള്ള ഭക്ഷണം നൽകിയില്ലെന്ന് ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ, ബാറ്റർ സൂര്യകുമാർ യാദവ്, സ്പിന്നർ അക്‌സർ പട്ടേൽ എന്നിവർക്കൊപ്പം എല്ലാ ഫാസ്റ്റ് ബൗളർമാർക്കുമായിരുന്നു പരിശീലനമുണ്ടായിരുന്നത്.
പരിശീലനത്തിനു ശേഷമുള്ള ഭക്ഷണത്തിൽ പഴങ്ങളും മെൽബണിന്റെ തനത് ഭക്ഷണമായ ഫലാഫെലും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇവയ്‌ക്കൊപ്പം ഇഷ്ടാനുസൃത സാൻഡ്വിച്ചുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. ശേഷം ഉച്ചഭക്ഷണ സമയത്താണ് ഇന്ത്യൻ താരങ്ങളോട് വിവേചനം കാണിച്ചത്. ചില കളിക്കാർ പഴങ്ങളും മറ്റും കഴിച്ചതായും താരങ്ങൾ പറഞ്ഞു. മറ്റ് ചിലർ തിരികെ ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നുവെന്ന് ബിസിസിഐ പറഞ്ഞു.
രണ്ട് മണിക്കൂർ പരിശീലനത്തിന് ശേഷം താരങ്ങൾ അവോക്കാഡോ, തക്കാളി, കുക്കുമ്പർ എന്നിവ ഉപയോഗിച്ച് ഒരു തണുത്ത സാൻഡ്വിച്ച് കഴിക്കുന്ന പതിവുണ്ട്. പോഷക ഗുണം ഏറെയുള്ളതിനാലാണ് ഇത് നിർബന്ധമായി കഴിക്കുന്നത്. എന്നാൽ സാൻഡ് വിച്ച് കഴിക്കാനായില്ലെന്നും ആരോഗ്യത്തെയും മത്സരത്തെയും ബാധിക്കുമോയെന്ന സംശയവുമുണ്ട്.
മത്സരത്തിന്റെ ആതിഥേയരായ രാജ്യത്തിന്റെ അസോസിയേഷനാണ് കാറ്ററിങ്ങിന്റെ ചുമതല വഹിക്കുന്നത്. പരിശീലന സെഷനുശേഷം ചൂടുള്ള ഇന്ത്യൻ ഭക്ഷണമാണ് സാധാരണയായി ഇന്ത്യൻ താരങ്ങൾ കഴിക്കുന്നത്. ഈ നിയമങ്ങൾ എല്ലാ രാജ്യത്തും ഒരുപോലെയാണെന്നും ബിസിസിഐ പറഞ്ഞു.
Comments