മലപ്പുറം: മലപ്പുറം എടപ്പാൾ ടൗണിൽ ഉഗ്ര ശബ്ദമുള്ള ഗുണ്ട് പൊട്ടിച്ചവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കി പോലീസ്. ബൈക്കിൽ എത്തിയ സംഘം എടപ്പാൾ ടൗണിലെ റൗണ്ട് എബൗട്ടിന് മുകളിൽ ഗുണ്ട് പൊട്ടിച്ച സംഭവത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്.
പ്രദേശത്തെ സിസിടിവികൾ പരിശോധിച്ച് സംഭവം നടത്തിയവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്.താനൂർ ഡിവൈഎസ്പി മൂസ വെള്ളികാടൻ, പൊന്നാനി സി ഐ വിനോദ് മേലാറ്റൂർ, പെരുമ്പടപ്പ് സി ഐ വിമോദ് തുടങ്ങിയവർ അടങ്ങിയ പോലീസ് സംഘം എടപ്പാളിൽ എത്തി അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. ബസ് കടന്നുപോയ സമയത്താണ് ഉഗ്രശബ്ദത്തോടെ ഗുണ്ട് പൊട്ടിയത്. സ്ഥലത്ത് പോലീസ് പ്രാഥമിക പരിശോധന നടത്തിയിരുന്നു. ബൈക്കിൽ വന്ന രണ്ട് പേരിൽ ഒരാൾ പടക്കം കത്തിക്കുന്നതിന്റെ വ്യക്തമായ ദൃശ്യം സമീപത്തെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞതായി പോലീസ് പറഞ്ഞു.
















Comments