കൊച്ചി: കൊച്ചി കുണ്ടന്നൂരിലെ ബാറിൽ വെടിവെയ്പ്പ് നടത്തിയ സംഭവത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികളെ ഇന്ന് ബാർ ഹോട്ടലിലെത്തിച്ച് തെളിവെടുക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. എഴുപുന്ന സ്വദേശി റോജൻ, സുഹൃത്തും അഭിഭാഷകനുമായ ഹാരോൾഡ് എന്നിവരാണ് പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് റോജൻ എന്നാണ് പ്രാഥമിക വിവരം. ഒരു കേസ് വിജയിച്ചത് ആഘോഷമാക്കാൻ എത്തിയപ്പോഴാണ് വെടിയുതിർത്തത്. കൈത്തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തത്. തോക്ക് ഹരോൾഡിന്റേതാണെന്നാണ് വിവരം. ബാറിലെ ചുമരിലേക്ക് രണ്ട് റൗണ്ട് വെടിയുതിർത്തു. വെടിയുതിർത്തതിന് തൊട്ടുപിന്നാലെ ഇവർ ഹോട്ടലിന് പുറത്തേക്കിറങ്ങുകയും വാഹനത്തിൽ കയറി പോകുകയുമായിരുന്നു. പോലീസ് പരിശോധന നടത്തി ഹോട്ടൽ പൂട്ടിച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ആക്രമണത്തിൽ ആർക്കും പരിക്കില്ല. ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിയ്‌ക്കായിരുന്നു സംഭവം. എന്നാൽ പോലീസിന് പരാതി ലഭിച്ചത് വൈകിട്ട് ഏഴ് മണിയോടെയാണ്. പോലീസിൽ പരാതി നൽകാൻ ബാർ അധികൃതർ എന്തുകൊണ്ട് വൈകിയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.
Comments