മകൾ ഉത്തരയുടെ വിവാഹ നിശ്ചയ ചിത്രങ്ങൾ പങ്കുവച്ച് നടി ആശ ശരത്. ഒക്ടോബർ 23നായിരുന്നു ഉത്തരയുടേയും ആദിത്യയുടേയും വിവാഹ നിശ്ചയം. വിവാഹ നിശ്ചയവേളയിലെ വിവിധ ദൃശ്യങ്ങളാണ് ആശ ശരത് സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മനോഹരമായ കുറിപ്പും ഇതോടൊപ്പം ചേർത്തിട്ടുണ്ട്.

പങ്കു എന്നാണ് ഉത്തരയുടെ വിളിപ്പേര്. ‘ പുതിയ ജീവിതത്തിലേക്ക് ചേക്കേറാനായി കിളിക്ക് കൂട് വിട്ട് ആകാശത്തേക്ക് പറന്നുയരാനുള്ള സമയമായിരിക്കുന്നു. എന്റെ പങ്കു ചിറകുകൾ വിടർത്തി പുതിയ കൂട്ടിലേക്കുള്ള യാത്ര തുടങ്ങുന്നു. അവളുടെ വിവാഹ നിശ്ചത്തിന്റെ ഈ സന്തോഷകരമായ നിമിഷം ഞാന് എന്റെ സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും പങ്കിടാൻ ആഗ്രഹിക്കുന്നു’ ചിത്രങ്ങൾ പങ്കുവച്ച് ആശ ശരത് കുറിച്ചു.



മുംബൈ സ്വദേശികളായ സച്ചിൻ മേനോന്റെയും അനിത മേനോന്റെയും മകനാണ് ആദിത്യ. എൽഎൽബി, സിഎ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആദിത്യ കെപിഎംജിയിലാണ് ജോലി ചെയ്യുന്നത്. അടുത്ത വർഷം മാർച്ച് 18നാണ് ഇവരുടെ വിവാഹം.





























