പാലക്കാട്: കോയമ്പത്തൂരിലെ ചാവേർ ആക്രമണത്തിന് പിന്നിൽ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാന സെക്രട്ടറി സിഎ റൗഫിനും പങ്കെന്ന് സൂചന. കേസിൽ അറസ്റ്റിലായ പ്രതികൾ റൗഫുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് എൻഐഎയുടെ സംശയം. ഇക്കാര്യം സ്ഥിരീകരിക്കാൻ അന്വേഷണം ആരംഭിച്ചു.
കേസിൽ അറസ്റ്റിലായ ഫിറോസ് ശ്രീലങ്കൻ സ്‌ഫോടനത്തിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഭീകരരെ സന്ദർശിച്ചതായി മൊഴി നൽകിയിരുന്നു. വിയ്യൂർ ജയിലിൽ കഴിയുന്ന കോയമ്പത്തൂർ സ്വദേശി മുഹമ്മദ് അസറുദ്ദീൻ, മലയാളിയായ റാഷിദ് അലി എന്നിവരെയാണ് ഫിറോസ് സന്ദർശിച്ചത്. ശ്രീലങ്കൻ മോഡൽ സ്‌ഫോടനം കോയമ്പത്തൂരിൽ നടത്തുന്നതിനെക്കുറിച്ച് ഇവരുമായി ചർച്ച ചെയ്തതായും ഫിറോസ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
അതേസമയം കോയമ്പത്തൂരിൽ മൂന്ന് ക്ഷേത്രങ്ങളിൽ ഒരേ സമയം സ്‌ഫോടനം നടത്തുകയായിരുന്നു പദ്ധതിയിട്ടിരുന്നതെന്ന് പ്രതികൾ സമ്മതിച്ചു. കോട്ട സംഗമേശ്വര ക്ഷേത്രം, കോണിയമ്മൻ കോവിൽ,പുലിയകുളം വിനായകർ കോവിൽ എന്നിവിടങ്ങളിലായിരുന്നു സ്‌ഫോടനം നടത്താൻ ലക്ഷ്യം ഇട്ടിരുന്നത്. എന്നാൽ ജമേഷ മുബിന്റെ പരിചയക്കുറവ് മൂലം ഓപ്പറേഷൻ പരാജയപ്പെടുകയായിരുന്നുവെന്നും പ്രതികൾ അന്വേഷണ സംഘത്തോട് പറഞ്ഞു.
















Comments