ഇടുക്കി: ചെറുതോണിക്ക് സമീപം പെരിയാറിൽ കോളേജ് വിദ്യാർത്ഥി മുങ്ങിമരിച്ചു. മുരിക്കാശ്ശേരി രാജമുടി മാർ സ്ലീവാ കോളേജിലെ മൂന്നാം വർഷ ജിയോളജി വിദ്യാർത്ഥി അഭിജിത്താണ് (20) മരിച്ചത്. റാന്നി അത്തിക്കയം സ്വദേശിയാണ് അഭിജിത്ത്.
കുളിക്കാൻ വേണ്ടിയായിരുന്നു അഭിജിത്ത് പുഴയിലേക്ക് ഇറങ്ങിയത്. അപകടത്തിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും എത്തി അഭിജിത്തിനെ കരയ്‌ക്ക് എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
കഴിഞ്ഞ ദിവസം കോഴിക്കോട് മുക്കത്ത് കടവിൽ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി മുങ്ങിമരിച്ചിരുന്നു. മാമ്പറ്റ സ്വദേശി നിധിൻ സെബാസ്റ്റ്യനാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടത്തിൽപ്പെട്ടത്.
Comments