തിരുവനന്തപുരം: ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടറെ രോഗി മർദ്ദിച്ചു. മണക്കാട് സ്വദേശി വസീറാണ് ഡോക്ടറെ മർദ്ദിച്ചത്. പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സർജറി വിഭാഗം ഡോ. സി.എം ശോഭയെയാണ് ചികിത്സയ്‌ക്കെത്തിയ രോഗി മർദ്ദിച്ചത്.
മൂത്രാശയ രോഗവുമായാണ് വസീർ ആശുപത്രിയിൽ എത്തിയത്. ഇയാളെ പരിശോധിച്ചതിന് ശേഷം ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡോക്ടർ സംസാരിക്കുകയായിരുന്നു. പെട്ടെന്നാണ് വസീർ പ്രകോപിതനായത്.
പരിശോധനാഫലങ്ങൾ ഡോക്ടറുടെ കയ്യിൽ നിന്ന് തട്ടിപ്പറിക്കുകയും വനിതാ ഡോക്ടറെ വസീർ അടിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ നിന്ന് ഇയാൾ ഇറങ്ങിപോയി. ഇതോടെ വനിതാ ഡോക്ടർ കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. ഇതുപ്രകാരം വസീറിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
















Comments