എറണാകുളം: കോതമംഗലത്ത് സ്‌കൂളിലെ സെക്യൂരിറ്റി ഓഫീസിൽ നിന്നും കഞ്ചാവ് ശേഖരം കണ്ടെടുത്തു. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരരാണ് വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് വാങ്ങാനെത്തിയ അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എക്‌സൈസ് നടത്തിയ മിന്നൽ പരിശോധനയിലാണ് സംഘത്തെ പിടികൂടിയത്.
എക്‌സൈസ് പരിശോധനയ്‌ക്കിടെ ജീവനക്കാർ ഓടി രക്ഷപ്പെട്ടു. പരിശോധനയിൽ ഓഫീസിൽ നിന്നും പരിശോധനയിൽ കഞ്ചാവ് പൊതികൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഏറെ നാളായി സ്‌കൂൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ജീവനക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
















Comments