മനീല : ഫിലിപ്പീൻസ് ദ്വീപ സമൂഹത്തിൽ ശക്തമായ നാശം വിതയ്‌ക്കുന്ന ചുഴലിക്കാറ്റ് 98 പേരുടെ ജീവൻ കവർന്നു. 68 പേർ പരിക്കേറ്റ് ആശുപത്രികളിലാണ്. കരയിലും കടലിലും ശക്തിയിൽ ആഞ്ഞടിച്ച കാറ്റ് കടലിൽ വൻതിരയാണു ണ്ടാക്കിയത്. നിരവധി മത്സ്യബന്ധന ബോട്ടുകളും വഞ്ചികളും തിരയിൽപ്പെട്ട് തകർന്നതായാണ് വിവരം. ആൾനാശം വർദ്ധിക്കുമെന്ന സൂചനയാണ് പുറത്തുവരുന്നത്.
ഔദ്യോഗിക കണക്കനുസരിച്ച് 58 മരണമാണ് സ്ഥിരീകരിച്ചത് 40 പേരുടെ കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. വിവിധ പ്രദേശങ്ങളിൽ അപകടത്തിൽ പ്പെട്ട്63 പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്.
വിവിധ ദ്വീപുകളിലായി 18 ലക്ഷം പേരാണ് ദുരിതത്തിലായിരിക്കുന്നത്. 5,75,000 കുടുംബങ്ങളെയാണ് ദുരന്തം ബാധിച്ചിരിക്കുന്നത്. 31,942 ഗ്രാമങ്ങളെ കാറ്റ് ബാധി ച്ചിട്ടുണ്ട്. 17 പ്രവിശ്യകളിലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും 1,13,408 ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. 8,608 കർഷ കർക്കാണ് ചുഴലിക്കാറ്റിൽ കൃഷിയിടങ്ങളും വസ്തുവകകളും നഷ്ടപ്പെട്ടിരിക്കുന്നത്.
















Comments