തിരുവനന്തപുരം; പാറശ്ശാല ഷാരോൺ രാജ് കൊലപാതക കേസിൽ ഗ്രീഷ്മയുടെ(22) അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാവുമെന്നാണ് സൂചന. ഗ്രീഷ്മയുടെ അച്ഛനും,അമ്മയും, അമ്മാവനും അമ്മയുടെ സഹോദരന്റെ മകളും കസ്റ്റഡിയിലാണ്. ഇവരുടെ മൊഴികളിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
രാവിലെ പോലീസ് സ്‌റ്റേഷനിലെ ശുചിമുറിയിലുണ്ടായിരുന്ന ലൈസോൾ കുടിച്ച് ഗ്രീഷ്മ ആത്മഹത്യാ ശ്രമം നടത്തിയിരുന്നു.തുടർന്ന് ദേഹാസ്വാസ്ഥ്യവും ഛർദ്ദിയും ഉണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എം എ ഇംഗ്ലീഷ് രണ്ടാം വർഷ വിദ്യാർത്ഥിനിയാണ് ഗ്രീഷ്മ (22). മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നും കഷായത്തിൽ വിഷം കലർത്തി നൽകുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പോലീസിനോട് കുറ്റസമ്മതം നടത്തിയത്.
Comments