ഷിംല : സാധാരണക്കാരനെ അധികാരത്തിലേറ്റാനാകുന്നത് ബിജെപിയ്ക്ക് മാത്രമാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ചൊവ്വാഴ്ച ചമ്പയിലെ ഭാട്ടിയാത്ത് അസംബ്ലി മണ്ഡലത്തിലെ സിഹുന്തയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം .
ബിജെപി സർക്കാർ അധികാരമേറ്റാൽ സംസ്ഥാനത്തെ ലഹരിവിമുക്തമാക്കി മാറ്റും.അഞ്ച് വർഷം കൂടുമ്പോൾ സർക്കാർ മാറുന്ന പാരമ്പര്യം ഉപേക്ഷിച്ച് ബിജെപിക്ക് വോട്ട് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഹിമാചലിൽ കോൺഗ്രസ് പലപ്പോഴും “ലാൽ ടോപ്പി”, “ഹരി ടോപ്പി” രാഷ്ട്രീയം കളിക്കാറുണ്ട്. .കോൺഗ്രസിനെ “മാ-ബഡേ കി പാർട്ടി” എന്ന് വിശേഷിപ്പിച്ച അമിത് ഷാ, ബിജെപിയെപ്പോലുള്ള ഒരു പാർട്ടിക്ക് മാത്രമേ ഒരു “ചായ് വാല”ക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാൻ അവസരം നൽകാനാകൂ എന്നും കൂട്ടിച്ചേർത്തു.
എയിംസ് ബിലാസ്പൂർ, ബൾക്ക് ഡ്രഗ് പാർക്ക്, ചമ്പയിലെ പവർ പ്രോജക്ടുകൾ തുടങ്ങി കേന്ദ്ര സർക്കാർ സംസ്ഥാനത്ത് ആരംഭിച്ച വിവിധ വികസന പ്രവർത്തനങ്ങളും അദ്ദേഹം ചൂണ്ടിക്കാട്ടി.
















Comments