തിരുവനന്തപുരം: യുഎഇ ഇന്ത്യൻ എംബസിയുടേയും ഇന്ത്യൻ കോൺസുലേറ്റിന്റേയും സഹകരണത്തോടെ സയൻസ് ഇന്ത്യ ഫോറം സംഘടിപ്പിക്കുന്ന പതിനെട്ടാമത് ശാസ്ത്ര പ്രതിഭ കോണ്ടെസ്റ്റ് 2022 ലേക്കുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട 16 പ്രതിഭകൾക്ക് ഇസ്രോ, ബാർക് തുടങ്ങിയ ലോകപ്രശസ്തമായ ശാസ്ത്ര ഗവേഷണകേന്ദ്രങ്ങൾ സന്ദർശിക്കാനും അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ച ശാസ്ത്രജ്ഞരുമായി സംവദിക്കാനുമുള്ള സുവർണാവസരം ലഭിക്കും.
രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയതി നവംബർ 13 ആണ്. 4 ദിവസങ്ങളിലായി വിവിധ കാറ്റഗറികളിൽ പുരോഗമിക്കുന്ന മത്സരം ഫെബ്രുവരി 25നാണ് സമാപിക്കുന്നത്. ഗ്രേഡ് 5 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സബ് ജൂനിയർ , ജൂനിയർ, സീനിയർ ലെവലുകളിൽ 3 വിഭാഗങ്ങളിലായാണ് മത്സരം. ഗ്രേഡ് 5 മുതൽ 7 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾ സബ് ജൂനിയർ വിഭാഗത്തിലും എട്ട് മുതൽ പത്ത് വരെയുള്ളവർ ജൂനിയർ വിഭാഗത്തിലും ഗ്രേഡ് പതിനൊന്നും പന്ത്രണ്ടും ക്ലാസിലുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കുക.
വിജയികൾക്ക് മറ്റ് ദേശീയ ശാസ്ത്ര മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നമായ ശാസ്ത്ര പാരമ്പര്യവും അഭിമാനകരമായ സംഭാവനകളും വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്നതോടൊപ്പം യുഎഇയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും മികച്ച ശാസ്ത്ര പ്രതിഭകളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ 2006 ലാണ് ശാസ്ത്ര പ്രതിഭ കോണ്ടെസ്റ്റ് ആരംഭിച്ചത്.
വിജ്ഞാൻ ഭാരതിയുടെ മാർഗനിർദേശത്തോടെ നടത്തുന്ന കോൺടെക്സ്റ്റിൽ എൻസിആർടിയും
ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രാലയവും വിഗ്യാൻ പ്രസാറും സഹകരിക്കുന്നു. ഇതിനോടകം 4 ലക്ഷത്തോളം കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.
സ്‌ക്രീനിംഗിന് ശേഷം തെരഞ്ഞെടുക്കപ്പെടുക്കുന്നവർക്ക് മത്സരത്തിൽ പങ്കെടുക്കാം. ശാസ്ത്ര സംബന്ധമായ ഓൺലൈൻ എഴുത്തു പരീക്ഷയാണ് നടക്കുക. സിബിഎസ് സി, ഐസിഎസ് സി സിലബസ് പിന്തുടരുന്ന യുഎഇയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് www.sifuae.com/spc എന്ന വെബ്‌സൈറ്റിലൂടെ മത്സരത്തിനായി രജിസ്റ്റർ ചെയ്യാം.
Comments