തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയുടെ പോലീസ് കസ്റ്റഡി വൈകും. ഗ്രീഷ്മയെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യാൻ വൈകുന്നതാണ് ഇതിന് കാരണം. അതേസമയം ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം അപേക്ഷ നൽകും.
അണുനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഗ്രീഷ്മയ്‌ക്ക് തൊണ്ടയിലും അന്നനാളത്തിലും മുറിവുകളുണ്ട്. അതിനാലാണ് ഗ്രീഷ്മയുടെ ഡിസ്ചാർജ് വൈകുക. നിലവിൽ മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ് ഗ്രീഷ്മ. എന്നാൽ ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് നടത്തുന്ന പരിശോധനയ്‌ക്ക് ശേഷമേ ഗ്രീഷ്മയെ ഡിസ്ചാർജ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ.
ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനാൽ കേസിലെ തെളിവെടുപ്പ് ഉൾപ്പെടെ നീളുകയാണ്. നേരത്തെ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെയും, അമ്മാവൻ നിർമ്മൽ കുമാറിനെയും വീട്ടിൽ എത്തിച്ച് തെളിവെടുത്തിരുന്നു. രേഷ്മ കഷായത്തിൽ കലർത്തിയ വിഷത്തിന്റെ കുപ്പി തെളിവെടുപ്പിൽ കണ്ടെടുത്തിരുന്നു.
Comments