ടൈഗർ ഷാർക്കിന്റെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഡൈവറുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. സമുദ്ര സംരക്ഷകയും മറൈൻ ബയോളജിസ്റ്റുമായ ഓഷ്യൻ റാംസെയുടെ വീഡിയോയാണിത്. ഡൈവ് ചെയ്യനൊരുങ്ങുമ്പോഴാണ് ടൈഗർ ഷാർക്ക് മുന്നിലെത്തിയത്.
ഹവായിൽ വെച്ചാണ് സംഭവം. ബോട്ടിൽ നിന്ന് വെള്ളത്തിലേക്ക് ഡൈവ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് മുന്നിൽ ടൈഗർ ഷാർക്ക് പ്രത്യക്ഷപ്പെട്ടത്. നേരെ മുന്നിൽ വന്നുനിന്ന സ്രാവ് വായ തുറന്നതോടെ റാംസെ പിന്നോട്ട് മാറി.
എന്നാൽ തനിക്ക് ഈ ടൈഗർ ഷാർക്കിനെ വളരെ ഇഷ്ടമാണ് എന്നാണ് റാംസെ പറയുന്നത്. ”ഞങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് വളർന്നത്. 20 വർഷമായി എനിക്കതിനെ അറിയാം. വെള്ളത്തിലേക്ക് കുതിക്കാൻ ശ്രമിക്കുമ്പോഴാണ് അത് അടുത്തെത്തിയത്. പെട്ടെന്ന് തന്നെ ഞാൻ പിന്നോട്ട് മാറി. അതെന്റ് കാലിൽ ധരിച്ചിരിക്കുന്ന ഡൈവിംഗ് ഫിൻസിനെ ലക്ഷ്യം വെച്ചാണ് വന്നത്” എന്നും റാംസെ പറഞ്ഞു.
ഒരു ഫ്രീഡൈവറും സ്രാവുകളുടെ സംരക്ഷണത്തിനായി ഹവായിയിൽ വൺ ഓഷ്യൻ ഡൈവിംഗ് നടത്തുന്ന മോഡലുമാണ് റാംസെ. ഷാർക്കുകൾ വന്യമായ ജന്തുക്കളാണ് എന്നാൽ രാക്ഷസന്മാരല്ല എന്നാണ് റാംസെ പറയുന്നത്.
Comments