വിശാഖപട്ടണം: പ്രണയബന്ധത്തിന്റെ പേരിൽ മകളെ കൊലപ്പെടുത്തി പിതാവ്. ആന്ധ്രയിലെ വിശാഖപട്ടണത്താണ് ദാരുണമായ സംഭവം അരങ്ങേറിയത്. ലിഖിത ശ്രീ എന്ന പത്താം ക്ലാസ് വിദ്യാർത്ഥിനിയെയാണ് ആംബുലൻസ് ഡ്രൈവറായ പിതാവ് വരപ്രസാദ് കൊലപ്പെടുത്തിയത്.മകളെ കൊന്ന ശേഷം ഇത് സമൂഹമാദ്ധ്യമങ്ങളിലൂടെ ഇയാൾ വെളിപ്പെടുത്തുകയായിരുന്നു.
അവൾക്ക് അതേ പ്രദേശത്ത് താമസിക്കുന്ന ഒരാളുമായി ബന്ധമുണ്ടായിരുന്നു. എന്റെ മൂത്ത മകൾ മുൻപ് കാമുകനൊപ്പം ഒളിച്ചോടിപ്പോയി ഇപ്പോൾ, പത്താം ക്ലാസിൽ പഠിക്കുന്ന എന്റെ ഇളയ മകളും പ്രണയത്തിലായി.അവൾ ആവശ്യപ്പെടുന്നതെന്തും ഞാൻ അവൾക്ക് നൽകി. അവൻ അവളുമായി പ്രണയത്തിലായി. അവനുമായി സംസാരിക്കരുതെന്ന് ഞാൻ അവൾക്ക് മുന്നറിയിപ്പ് നൽകി. പക്ഷേ അവൾ കേട്ടില്ല. അതുകൊണ്ടാണ് ഞാൻ അവളെ കൊന്നതെന്ന് ഇയാൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറയുന്നു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചുവെന്നും പോലീസ് വ്യക്തമാക്കി.
Comments