ഗാന്ധിനഗർ : ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന് വീണ്ടും തിരിച്ചടി. എഐസിസി സെക്രട്ടറി ഹിമാൻഷു വ്യാസ് ബിജെപിയിൽ ചേർന്നു. കോൺഗ്രസുമായുള്ള ബന്ധം പൂർണമായി ഉപേക്ഷിച്ചാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി ഒരു മാർഗനിർദ്ദേശവും തയ്യാറാക്കിയിട്ടില്ല. മുതിർന്ന നേതാക്കളെ മാറ്റി നിർത്തുന്ന സാഹചര്യമാണ് കോൺഗ്രസിൽ നിലനിൽക്കുന്നത്. പാർട്ടി പ്രവർത്തകർക്കിടയിലെ ഏകോപനമാണ് ബിജെപിയിൽ ചേരാൻ കാരണമെന്ന് വ്യാസ് പറഞ്ഞു.
കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചിട്ടും കഴിഞ്ഞ വർഷം മുതൽ പാർട്ടിക്ക് വേണ്ടാത്ത ഒരാളെ പോലെയാണ് അവർ തന്നോട് പെരുമാറുന്നത്. താഴെതട്ടിലെ ജനങ്ങൾക്കിടയിൽ നിന്നു കൊണ്ടാണ് ഞങ്ങൾ പ്രവർത്തിച്ചത്. എന്നാൽ അത് ആരും കണ്ടഭാവം നടിച്ചിരുന്നില്ല. ഗുജറാത്തിലെ കോൺഗ്രസ് രണ്ട് വർഷത്തിനിടയിൽ ഒരു പാർട്ടി ബോഡിയും രൂപികരിച്ചിട്ടില്ല. പാർട്ടിയെ പൂർണമായും അവഗണിക്കുന്ന അവസ്ഥായണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments