തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ കരുക്കൾ നീക്കി സിപിഎം. സംസ്ഥാന കമ്മിറ്റി അംഗീകാരം നൽകിതോടെയാണ് പ്രതിപക്ഷത്തെ കൂട്ടുപിടിച്ച് ചാൻസലറെ പുറത്താക്കാൻ തയ്യാറെടുക്കുന്നത്. ഇതിനായി ഓർഡിനൻസ് കൊണ്ടുവരാനാണ് പാർട്ടി തീരുമാനം.
ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കാൻ വേണ്ടി ഓർഡിനൻസ് കൊണ്ട് വരാനാണ് പാർട്ടി പദ്ധതി. ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ ബില്ല് നിയമസഭയിൽ അവതരിപ്പിക്കും. അതിനും അംഗീകാരം നൽകിയില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് പാർട്ടിയുടെ നീക്കം.
തുടർ നടപടികൾക്കായി പാർട്ടി സർക്കാരിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഗവർണർക്കെതിരെ തമിഴ്‌നാടു മായി യോജിച്ച പ്രക്ഷോഭം നടത്തുന്നതും ആലോചനയിലാണ്.
കോടതിയെ സമീപിക്കുന്നതിന് മുൻപ് പ്രതിപക്ഷ പിന്തുണ തേടുന്നതും ആലോചനയിലുണ്ട്. എന്നാൽ കോൺഗ്രസ് ഗവർണർക്ക് അനുകൂലമായാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. ഇത് സിപിഎമ്മിന് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.
















Comments