എറണാകുളം: ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച് ബ്രൗൺഷുഗർ കടത്താൻ ശ്രമം. അസം സ്വദേശി ജലാലുദ്ദീനാണ് കോതമംഗലം പോലീസിന്റെ പിടിയിലായത്. ഇരുപത്തിയഞ്ച് ഗ്രാം ബ്രൗൺഷുഗറാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്നിന് ഏകദേശം മൂന്ന് ലക്ഷത്തോളം വിലമതിക്കുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.
ബ്ലൂടൂത്ത് സ്പീക്കറിനുള്ളിൽ രണ്ട് ചെറിയ കവറുകളിലായിട്ടാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ചില്ലറ വിൽപ്പനയ്‌ക്കായി സൂക്ഷിച്ച പ്ലാസ്റ്റിക് കുപ്പികളും കണ്ടെടുത്തു. ജലാലുദ്ദീനെ റിമാൻഡ് ചെയ്തു.
കഴിഞ്ഞ ദിവസം ഹെറോയിനുമായി ഐനുൽ ഹുസൈൻ പിടിയിലായിരുന്നു, കോതമംഗലം ആൻ തിയറ്ററിന് സമീപത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് ജലാലുദ്ദീനെ കുറിച്ച് വിവരം ലഭിച്ചത്.
Comments