തിരുവനന്തപുരം: പാറശാല ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മയുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. ഷാരോണുമായി ഗ്രീഷ്മ ഒന്നിച്ച് യാത്ര ചെയ്തതും താമസിച്ചതുമായ സ്ഥലങ്ങളിലാണ് തെളിവെടുപ്പ് നടക്കുക.
ജ്യൂസ് ചലഞ്ച് നടത്തിയ സ്ഥലങ്ങളിൽ ഉൾപ്പെടെ ഇന്ന് തെളിവെടുപ്പ് നടക്കും. ജ്യൂസിലും വിഷം കലർത്തി പലതവണ ഷാരോണിന് നൽകിയതായി ഗ്രീഷ്മ മൊഴി നൽകിയിരുന്നു.
ഇന്നലെ ഗ്രീഷ്മയുടെ വീട്ടിൽ നടത്തിയ തെളിവെടുപ്പിനിടെ പ്രതി കഷായം തയ്യാറാക്കിയ പാത്രവും വിഷത്തിന്റെ ബാക്കിയും വിഷക്കുപ്പിയും കണ്ടെടുത്തു. അതേസമയം പോലീസ് സീൽ ചെയ്ത ഗ്രീഷ്മയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത് ആരാണെന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണ്. ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും തെളിവെടുപ്പിനായി എത്തിച്ചപ്പോഴായിരുന്നു പോലീസ് വീട് സീൽ ചെയ്തത്. പിന്നീട് തമിഴ്‌നാട്ടിലെ രാമവർമ്മൻചിറയിലെ വീടിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്ത നിലയിൽ കാണുകയായിരുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. ഗ്രീഷ്മയുടെ വീട് തമിഴ്നാട്ടിലായതിനാൽ കേസ് തമിഴ്‌നാട് പോലീസിന് കൈമാറുന്ന കാര്യത്തിലും ഇന്ന് തീരുമാനമായേക്കും.
Comments