തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രന്റെ കത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം കോർപ്പറേഷനിൽ സംഘർഷം. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. നഗരസഭയ്‌ക്കുള്ളിലെ ഗ്രില്ല് പൂട്ടിയതാണ് സംഘർഷത്തിലേയ്‌ക്ക് നീങ്ങാനുള്ള കാരണം. സാധാരണക്കാർ അടക്കം ഓഫീസിലേയ്‌ക്ക് വരുന്ന ഗ്രില്ലാണ് സിപിഎം കൗൺസിലർമാർ പൂട്ടിയിട്ടത്. ഗ്രില്ല് തുറക്കാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ക്ഷേമകാര്യ കമ്മറ്റി ചെയർമാനെ ബിജെപി പൂട്ടിയിട്ടു.
ഇതിന് പിന്നാലെ സിപിഎം കൗൺസിലർമാർ കയ്യേറ്റവുമായി രംഗത്തു വന്നു. സിപിഎം കൗൺസിലർമാരുടെ അക്രമണത്തിൽ ബിജെപി കൗൺസിലർമാർക്ക് പരിക്കേറ്റു. ജനങ്ങൾക്ക് കോർപ്പറേഷനിലേയ്‌ക്ക് കടന്നു വരാനുള്ള ഗ്രില്ലാണ് സിപിഎം കൗൺസിലർമാർ പൂട്ടിയിട്ടത്. ശക്തമായ പ്രതിഷേധമാണ് മേയർക്കെതിരെ നടക്കുന്നത്. ഗ്രില്ലിന്റെ പൂട്ട് പൊളിക്കാൻ പ്രതിഷേധക്കാർ ശ്രമം നടത്തുകയാണ്.
പ്രതിഷേധിച്ച ബിജെപി കൗൺസിലർമാർക്കെതിരെ സിപിഎമ്മിന്റെ നേതൃത്വത്തിൽ കയ്യേറ്റം ഉണ്ടായി. പിന്നാലെ കൗൺസിലർമാർക്ക് പിന്തുണയുമായി ബിജെപി പ്രവർത്തകരും കോർപ്പറേഷനിലേയ്‌ക്കെത്തി. അതി ശക്തമായ പ്രതിഷേധമാണ് തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്നത്. ഭരണസമിതിയുടെ വഴി വിട്ട നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് പറഞ്ഞു. ബിജെപിയ്‌ക്ക് പുറമെ കോൺഗ്രസും ആം ആദ്മി പാർട്ടിയും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Comments