ലക്‌നൗ: ഉത്തർപ്രദേശിൽ ആറാം ക്ലാസുകാരിയെ നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ച സംഭവത്തിൽ ഇമാം ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ. മിലക് സികാംപൂർ മസ്ജിദ് ഇമാം അഹമ്മദ് റാസയും സംഘവുമാണ് അറസ്റ്റിലാണ്.മൊറാദാബാദിലായിരുന്നു സംഭവം.
11 കാരിയായ പെൺകുട്ടിയെ 40 കാരനായ ഫൈസലിനാണ് വിവാഹം ചെയ്ത് നൽകിയത്. ഫൈസലിന്റെ വീട്ടിൽ കുട്ടിയെ കണ്ട സമീപവാസികളിൽ ചിലർ സംശയത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബാലവിവാഹം ആണെന്ന് വ്യക്തമായത്. ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ വീട്ടിലെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ പിതാവാണ് സത്യങ്ങൾ പോലീസിനെ അറിയിച്ചത്.
അമ്മയാണ് പെൺകുട്ടിയെ ഫൈസലിന് വിവാഹം ചെയ്ത് നൽകിയത്. ഇതിന് പ്രതിഫലമായി 25,000 രൂപയും അമ്മ ഫൈസലിന്റെ പക്കൽ നിന്നും കൈപ്പറ്റിയിരുന്നു. ഇതോടെ പോലീസ് കുട്ടിയുടെ മാതാവ്, ഫൈസൽ, അഹമ്മദ് റാസ, ഫൈസലിന്റെ ബന്ധുക്കളായ രണ്ട് പേർ എന്നിവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ശേഷം ആറ് പേരും റിമാൻഡിലാണ്.
Comments