കൊച്ചി : മുഖ്യമന്ത്രിയുടെ പല വേദികളിലും സിപിഎമ്മിന്റെ പാർട്ടി കോൺഗ്രസിന്റെ സമാപന പരിപാടിയിലും അടക്കം മാദ്ധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലും വിലക്കിലും മിണ്ടാതിരുന്ന ഡിവൈഎഫ്ഐ ഗവർണർക്കെതിരെ രംഗത്ത്. ഗവർണർ മാദ്ധ്യമങ്ങളെ ഇറക്കിവിടുന്നത് മറ്റ് മാദ്ധ്യമപ്രവർത്തകർ നോക്കി നിന്നുവെന്നും ആരും പ്രതികരിച്ചില്ലെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ് ആരോപിച്ചു.
എന്നാൽ ഡിവൈഎഫ്ഐയുടെ ഈ വിലാപത്തിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നത്. പണ്ട് മുഖ്യമന്ത്രി മാദ്ധ്യമങ്ങളോട് ” കടക്ക് പുറത്ത്” പറഞ്ഞപ്പോൾ ഒരക്ഷരം മിണ്ടാതിരുന്നവരാണ് ഇന്ന് ഗവർണറുടെ നിലപാടിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തുന്നത് എന്ന ആക്ഷേപങ്ങളാണ് ഉയരുന്നത്. അന്ന് മാദ്ധ്യമസ്വാതന്ത്ര്യത്തെപ്പറ്റി പറയാതിരുന്ന ഡിവൈഎഫ്ഐ നേതാക്കൾ ഗവർണർക്കെതിരെ സംഘടിതമായ ആക്രമണമാണ് നടത്തുന്നത് എന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
പാർട്ടി കേഡറുകളായി പ്രവർത്തിക്കുന്നവരോട് താൻ സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളിയെയും മീഡിയാ വണ്ണിനെയും വാർത്താസമ്മേളനത്തിൽ വിലക്കിയത്. മറ്റ് ചാനലുകളെല്ലാം ഇത് നോക്കി നിൽക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ച് റിപ്പോർട്ടർ ചാനൽ പത്രസമ്മേളനം ബഹിഷ്ക്കരിച്ചുവെന്നും നട്ടെല്ലുളള നിലപാടാണതെന്നും ഡിവൈഎഫ്ഐ പറയുന്നു. ഗവർണറുടെ ഈ നടപടിയെപ്പറ്റി മറ്റ് മാദ്ധ്യമങ്ങളുടെ നിലപാടറിയാൻ താത്പര്യമുണ്ടെന്നും ഡിവൈഎഫ്ഐ കൂട്ടിച്ചേർത്തു
















Comments