കുട്ടികൾ നിക്കറിൽ മുള്ളുന്നതും കിടക്കയിൽ മുള്ളുന്നതും അമ്മമാർക്ക് തലവേദനയാകാറുണ്ട്. കുട്ടികളിൽ മാത്രമല്ല മുതിർന്നവരിലും ഇത് കണ്ടുവരുന്നു. പ്രായമായവർ കിടക്കയിലോ നിക്കറിലോ മൂത്രമൊഴിച്ചാൽ അവർ നേരിടേണ്ടി വരുന്ന അപമാനം നമുക്ക് ഊഹിക്കാം. മൂത്രം പിടിച്ചുനിർത്താനുള്ള കഴിവില്ലായ്മയാണ് ഈ പ്രശ്‌നത്തിന്റെ പ്രധാന കാരണം. ചില കുട്ടികളും മുതിർന്നവരും ഭയം വന്നാലും മുള്ളി പോകും. ഭയം വരുമ്പോൾ സ്വയം നിയന്ത്രിക്കാൻ ശ്രമിക്കുക. നിക്കറിലും കിടക്കയിലും മൂത്രമൊഴിച്ചു പോകുന്നത് എങ്ങനെ നിയന്ത്രിക്കാം എന്ന് പലരും അന്വേഷിക്കുന്നു. മൂത്രനാളത്തിലെ അണുബാധ, പ്രമേഹം, ഹോർമോൺ തകരാറുകൾ, മാനസിക സംഘർഷം എന്നിവയൊക്കെയാണ് മുതിർന്നവർ നിക്കറിലും കിടക്കയിലും മൂത്രമൊഴിക്കാൻ കാരണം. ഈ ശീലം മാറ്റാൻ കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ ഫലപ്രദമായ ചില വഴികൾ നോക്കാം,
ക്രാൻബെറി ജ്യൂസ്- ക്രാൻബെറിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ മൂത്ര നാളിയിലെയും മൂത്രാശയത്തിലെയും അണുബാധ ശമിക്കുന്നു. ഇത് മൂത്രമൊഴിക്കാനുള്ള സാധ്യത കുറയ്‌ക്കും.
ആപ്പിൾ ഡിഡെർ വിനാശിനി- മൂത്രനാളിയിലെ അമ്ലത ഇല്ലാതാക്കി അണുബാധ തടയാൻ ആപ്പിൾ സിഡർ വിനാഗിരിക്ക് കഴിയും. മുതിർന്നവർക്കും കുട്ടികൾക്കും ഇത് ഫലപ്രദമാണ്.
ഫ്രൂട്ട് സിഡർ വിനഗർ- കിടക്കയിൽ മൂത്രമൊഴിക്കുന്ന ശീലം നിർത്താൻ ഫ്രൂട്ട് സിഡർ വിനഗർ ഉപയോഗിക്കാം. രണ്ട് ടീസ് സ്പൂൺ പഴ സത്തിൽ നിന്നുള്ള വിനഗർ ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് കുടിക്കുക. എപ്പോഴും മൂത്രം ഒഴിക്കണമെന്ന തോന്നാൽ അകറ്റാൻ ഇത് സഹായിക്കും.
നെല്ലിക്ക- നിരവധി അസുഖങ്ങൾക്ക് പ്രതിവിധിയാണ് നെല്ലിക്ക. ഒരു ടീസ് സ്പൂൺ നെല്ലിക്ക നീരിൽ കുരമുളക് പൊടി ചേർത്ത് കിടക്കുന്നതിന് മുമ്പ് സേവിക്കുന്നത് കിടക്കയിൽ മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കും.
മൂത്രാശയ വ്യായാമം- മുതിർന്നവർ പ്രധാനമായും ചെയ്യേണ്ട ഒന്നാണ് മൂത്രാശയ വ്യായാമം. മൂത്രം ഒഴിക്കുന്നത് നിയന്ത്രിക്കാൻ ഇതുകൊണ്ട് സാധിക്കും. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം. ധാരാളം വെള്ളം കുടിക്കുക. മൂത്രമൊഴിക്കാൻ മുട്ടുമ്പോൾ പിടിച്ചു നിർത്താൻ ശ്രമിക്കുക. ആദ്യം ചില പ്രശ്‌നങ്ങൾ തോന്നാമെങ്കിലും ദിവസങ്ങൾ കഴിയുമ്പോൾ നിങ്ങൾക്ക് മാറ്റം അറിയാം. പ്രത്യേകം പറയട്ടെ, പ്രശ്നങ്ങൾ ഗുരുതരമായി തോന്നുന്നുണ്ടെങ്കിൽ ഒട്ടു വൈകാതെ ഡോക്ടറെ സമീപിക്കുക.
Comments