തിരുവനന്തപുരം: കോർപ്പറേഷനിലെ താത്കാലിക തസ്തികകളിലേക്ക് പാർട്ടിക്കാരെ നിയമിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ അന്വേഷണ സംഘം മേയർ ആര്യാ രാജേന്ദ്രന്റെ മൊഴിയെടുത്തു. ക്രൈംബ്രാഞ്ചാണ് മൊഴിയെടുത്തത്. സംഭവത്തിൽ മേയറുടെ മൊഴി രേഖപ്പെടുത്താൻ വൈകുന്നത് വലിയ വിവാദം ആയിരുന്നു.
വൈകീട്ടോടെയായിരുന്നു അന്വേഷണ സംഘം മൊഴിയെടുത്തത്. മേയറുടെ വീട്ടിൽ ഡിവൈഎസ്പി ജലീൽ തോട്ടങ്കലാണ് മൊഴിയെടുത്തത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. രാവിലെ മൊഴി രേഖപ്പെടുത്തുന്നതിന് കൂടുതൽ സമയം വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് അനുമതി ലഭിച്ചിരുന്നില്ല. ഇതോടെയാണ് വൈകീട്ട് മൊഴിയെടുത്തത്.
കത്ത് വ്യാജമാണെന്നാണ് ആര്യ ക്രൈംബ്രാഞ്ചിന് മുൻപിലും ആവർത്തിച്ചത്. താൻ ആർക്കും കത്ത് കൈമാറിയിട്ടില്ല. കത്ത് വ്യാജമാണ്. ഒപ്പ് സ്‌കാൻ ചെയ്ത് കയറ്റിയതായിരിക്കുമെന്നും ആര്യ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ട്.
അതേസമയം ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട് യുവജന സംഘടനകൾ അടക്കം ശക്തമായ പ്രതിഷേധം തുടരുകയാണ്. കോർപ്പറേഷനിൽ ബിജെപി ചൊവ്വാഴ്ചയും പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.
















Comments