ബംഗളൂരു : കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ ഉദ്ഘാടനം നവംബർ 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിക്കും. ഏകദേശം 5,000 കോടി രൂപ ചിലവിൽ നിർമ്മിച്ച വിമാനത്താവളമാണ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത്.
പ്രതിവർഷം 6 കോടി വരെ യാത്രക്കാരെ കൈകാര്യം ചെയ്യാൻ പുതിയ ടെർമിനലിന് സാധിക്കും. ഇതിന്റെ ഭാഗമായി യാത്രക്കാർക്കായുള്ള ചെക്ക്-ഇൻ, ഇമിഗ്രേഷൻ എന്നിവയ്ക്കുള്ള കൗണ്ടറുകളുടെ എണ്ണവും വർദ്ധിപ്പിച്ചു. അതേസമയം പൂന്തോട്ട നഗരമായ ബംഗളൂരുവിനുള്ള സമർപ്പണം എന്ന നിലയിലാണ് ടെർമിനൽ 2 രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഇതിന്റെ ഭാഗമായി പ്രകൃതിദത്ത രീതിയിൽ മതിൽ, പൂന്തോട്ടങ്ങൾ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇവയെല്ലാം തദ്ദേശീയ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇന്ത്യയിൽ തന്നെ നിർമ്മിച്ചവയാണ്. പുനരുപയോഗ ഊർജ്ജമാണ് ഇവിടെ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്.
Comments