തിരുവനന്തപുരം : ജമാഅത്ത ഇസ്ലാമി ചാനലായ മീഡിയാ വൺ ഒരു കാരണവുമില്ലാതെ തനിക്കെതിരെ അടിസ്ഥാരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ . അവർ ശക്തമായ പക്ഷപാതമാണ് വെച്ചുപുലർത്തുന്നതെന്നും ഗവർണർ തുറന്നടിച്ചു. ജനം ടിവിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഗവർണറുടെ പരാമർശം.
ഷാ ബാനോ കേസുമായി ബന്ധപ്പെട്ടാണ് ജമാഅത്തെ ഇസ്ലാമി തനിക്കെതിരെ തിരിയുന്നത്. ഇന്നും അവർക്ക് തന്നോട് ദേഷ്യമാണ്. അഞ്ച് പ്രാവശ്യം തന്നെ കൊലപ്പെടുത്താൻ ശ്രമം നടന്നിട്ടുണ്ട്. അതിൽ അഞ്ചാമത്തേത് ഏറ്റവും അപകടം പിടിച്ചതായിരുന്നു.
ജാമിയ മിലിയയിൽ സംഘർഷത്തിനിടെ അവർ തന്റെ തലയ്‌ക്ക് ഇരുമ്പ് വടികൊണ്ട് അടിച്ചുവെന്ന് ഗവർണർ ആരോപിച്ചു. ആശുപത്രിയിൽ എത്തിക്കാൻ പത്ത് മിനിറ്റ് വൈകിയിരുന്നെങ്കിൽ ജീവന് തന്നെ ആപത്ത് സംഭവിച്ചേനെ. തന്നെ ആക്രമണത്തിന് ഇരയാക്കിയ ഓരോരുത്തരും അന്ന് ജമാഅത്തെ ഇസ്ലാമിയുടെ യൂത്ത് വിംഗ് നേതാക്കളായിരുന്നു.
അക്രമം ന്യായമാണെന്ന് വിശ്വസിക്കുന്നവർ ഏറ്റവും അപകടകാരികളാണ്. അവർ എന്ത് വേണമെങ്കിലും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments