ലക്‌നൗ : ഒന്നര വയസുകാരിയെ പീഡനത്തിനിരയാക്കാൻ ശ്രമിച്ച സംഭവത്തിൽ 25 കാരൻ പിടിയിൽ. ഉത്തർപ്രദേശിലെ ഇറ്റയിലാണ് സംഭവം. അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്ന് അഡീഷണൽ സൂപ്രണ്ട് അറിയിച്ചു.
ഒന്നര വയസ് മാത്രം പ്രായമായ കുഞ്ഞിനെയാണ് ഇയാൾ അതിക്രൂരമായി പീഡനത്തിനിരയാക്കാൻ ശ്രമിച്ചത്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളുണ്ടാക്കിയ ശേഷം പ്രതി കടന്നുകളഞ്ഞു. ചോരയൊലിച്ച നിലയിലാണ് കുട്ടിയെ വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയത്.
സംശയം തോന്നിയ അയൽവാസി നടത്തിയ പരിശോധനയിൽ 25 കാരൻ ഓടി രക്ഷപ്പെട്ടതായി കണ്ടെത്തി. തുടർന്നാണ് കുടുംബം പോലീസിൽ പരാതി നൽകിയത്. വൈദ്യപരിശോധനയിൽ പീഡനശ്രമം നടന്നതായി തെളിഞ്ഞിട്ടുണ്ട്.
















Comments