തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി നാൽപതുകാരിയെ പീഡിപ്പിച്ച കേസിൽ പോലീസുകാരൻ അറസ്റ്റിൽ. വിജിലൻസ് ഗ്രേഡ് എസ്പിഒ സാബുവാണ് അറസ്റ്റിലായത്. തിരുവനന്തപുരം കാച്ചാണി സ്വദേശിയാണ് പ്രതി. നഗ്നവീഡിയോ പകർത്തി ഭീഷണിപ്പെടുത്തി പരാതിക്കാരിയെ ഏഴ് വർഷം പീഡിപ്പിച്ചുവെന്നാണ് കേസ്. അരുവിക്കര പോലീസാണ് സാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
പീഡനത്തിന് പുറമെ ഐടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിൽ എത്തിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതി. ഇതുപ്രകാരം വ്യാഴാഴ്ച വൈകിട്ടായിരുന്നു സാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്തതിന് പിന്നാലെ ഇപ്പോൾ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് ഇയാളെ കോടതിയിൽ ഹാജരാക്കി.
വിവാഹ മോചനം നേടി കഴിയുകയായിരുന്ന ഒരു യുവതിയെയാണ് പ്രതി പീഡിപ്പിച്ചിരുന്നത്. വിവാഹം ചെയ്യാമെന്നായിരുന്നു സാബുവിന്റെ വാഗ്ദാനം. എന്നാൽ പീഡിപ്പിച്ചതിന് ശേഷം നഗ്ന ചിത്രങ്ങൾ പകർത്തിയ പ്രതി ഇവ കാണിച്ച് ഭീഷണിപ്പെടുത്താൻ തുടങ്ങി. പോലീസുകാരനായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്. ഒടുവിലാണ് യുവതി പോലീസിനെ സമീപിച്ചത്.
















Comments