പ്രത്യേകം രൂപകൽപന ചെയ്ത ബെൽറ്റ്, നിറയെ പോക്കറ്റുകൾ; തന്ത്രപരമായി ഒളിപ്പിച്ച സ്വർണ ബിസ്‌കറ്റുകൾ പൊക്കി കസ്റ്റംസ്; രണ്ട് സ്ത്രീകൾ അടക്കം 7 യാത്രക്കാർ പിടിയിൽ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

പ്രത്യേകം രൂപകൽപന ചെയ്ത ബെൽറ്റ്, നിറയെ പോക്കറ്റുകൾ; തന്ത്രപരമായി ഒളിപ്പിച്ച സ്വർണ ബിസ്‌കറ്റുകൾ പൊക്കി കസ്റ്റംസ്; രണ്ട് സ്ത്രീകൾ അടക്കം 7 യാത്രക്കാർ പിടിയിൽ

customs seize 61 kg gold worth Rs 32 crore, 7 passengers arrested

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 06:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ: മുംബൈ വിമാനത്താവളത്തിൽ വൻ സ്വർണവേട്ടയുമായി കസ്റ്റംസ്. രണ്ട് കേസുകളിൽ നിന്നായി 61 കിലോ ഗ്രാം സ്വർണമാണ് ഞായറാഴ്ച മാത്രം കസ്റ്റംസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴ് യാത്രക്കാർ അറസ്റ്റിലായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് പിടിയിലായത്.

മുംബൈ വിമാനത്താവളത്തിൽ ആദ്യമായാണ് 32 കോടിയോളം വിലമതിക്കുന്ന സ്വർണം കസ്റ്റംസ് പിടികൂടുന്നത്. ടാൻസാനിയയിൽ നിന്നെത്തിയ നാല് യാത്രക്കാരിലാണ് സ്വർണം കണ്ടെത്തിയത്. ഒരു കിലോ തൂക്കമുള്ള സ്വർണ ബിസ്‌ക്കറ്റുകളായിരുന്നു ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് കസ്റ്റംസ് അറിയിച്ചു. നാല് പേരും ഇന്ത്യൻ പൗരന്മാരാണ്.

#WATCH | 61 kg gold valued at Rs 32 crore seized at Mumbai airport. 7 accused including 5 male & 2 female passengers were arrested. The gold bars were concealed on their body in a specially designed belt, having multiple pockets, wrapped around their torso: Mumbai Airport Customs pic.twitter.com/TrGP9Rvx8I

— ANI (@ANI) November 13, 2022

പ്രത്യേക തരത്തിൽ രൂപകൽപന ചെയ്ത, നിരവധി പോക്കറ്റുകൾ അടങ്ങിയ ബെൽറ്റിലായിരുന്നു സ്വർണ ബിസ്‌കറ്റ് സൂക്ഷിച്ചിരുന്നത്. നാലംഗ സംഘത്തെ പരിശോധിച്ചതിൽ നിന്നും 53 കിലോ ഗ്രാം സ്വർണം കണ്ടെടുത്തു. 28.17 കോടി രൂപയുടെ സ്വർണമാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.

ടാൻസാനിയയിൽ നിന്ന് പുറപ്പെട്ട ഇവർക്ക് ദോഹ എയർപോർട്ടിൽ നിന്നും ഒരു സുഡാനിയൻ പൗരനാണ് സ്വർണമടങ്ങിയ ബെൽറ്റ് കൈമാറിയത്. തുടർന്ന് ഖത്തർ എയർവെയ്‌സിൽ ദോഹയിൽ നിന്നും മുംബൈയിലെത്തിയതോടെ കസ്റ്റംസിന്റെ പിടിയിലാകുകയായിരുന്നു. യുഎഇ നിർമ്മിത സ്വർണ ബിസ്‌കറ്റാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കോടതിയിൽ ഹാജരാക്കി. നാല് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് എട്ട് കിലോ ഗ്രാം സ്വർണവുമായി മൂന്ന് യാത്രക്കാർ കൂടി കസ്റ്റംസിന്റെ പിടിയിലായത്. 4.08 കോടി രൂപ വിലമതിക്കുന്ന സ്വർണമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്.

Tags: GoldMumbai airport
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies