സമുദായിക നേതാക്കളെ പോയി കാണും; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറയും; വിഡി സതീശനെ വിമർശിച്ച് വി.മുരളീധരൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സമുദായിക നേതാക്കളെ പോയി കാണും; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറയും; വിഡി സതീശനെ വിമർശിച്ച് വി.മുരളീധരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2022, 06:24 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെ വിമർശിച്ച് കേന്ദ്രമന്ത്രി വി.മുരളീധരൻ. തിരഞ്ഞെടുപ്പ് അടുത്തപ്പോൾ വിഡി സതീശൻ തന്നെ സമീപിച്ചെന്നും ജയിച്ചു കഴിഞ്ഞതിന് ശേഷം സമുദായത്തെ തള്ളിപ്പറഞ്ഞു എന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞത് ഏറെ ചർച്ച ആയിരുന്നു. പിന്നാലെയാണ് വിഡി സതീശന്റെ ഇരട്ടത്താപ്പിനെ പരിഹസിച്ച് വി.മുരളീധരൻ രം​ഗത്തു വന്നത്. സമുദായിക നേതാക്കളെ പോയി കണ്ടിട്ട്, തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന് പറയുന്നവരാണ് ഇന്ന് കേരളത്തിൽ ഉള്ളതെന്ന് പേരെടുത്ത് പറയാതെ മുരളീധരൻ വിമർശിച്ചു. ആർ.ശങ്കർ അനുസ്മരണത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

സമുദായിക നേതാക്കളെ പോയി കണ്ടിട്ട്, തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം സമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന്
പറയുന്നവരാണ് ഇന്നുള്ളത്. രാഷ്‌ട്രീയ നേതാവ് എന്നതിനൊപ്പം സാമുദായിക നേതാവായും തിളങ്ങി നിന്ന വ്യക്തിത്വമാണ് ആർ.ശങ്കർ. അഭിപ്രായം പറയാൻ ധൈര്യമുള്ള ആർ.ശങ്കറിനെ പോലുള്ള നേതാക്കൾ നേതൃത്വത്തിൽ ഇല്ലാതെ പോയതാണ് കോൺഗ്രസിന്റെ അധഃപതനത്തിന് കാരണമെന്നും ആർ.ശങ്കറിനെ പോലുള്ള നേതൃത്വത്തിന്റെ അഭാവം കേരളം നേരിടുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം മികച്ചതെങ്കിൽ അത് പഠിക്കാനായി ആരും ഇങ്ങോട്ട് വരുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളം എന്തെങ്കിലും നേടിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാരൻ ആർ.ശങ്കർ ആണ്. ആർ.ശങ്കർ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗം കൂടുതൽ മികവുറ്റതായേനെ. അദ്ദേഹത്തെ കോൺഗ്രസ് ചവിട്ടി പുറത്താക്കിയിരുന്നില്ലെങ്കിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് നേട്ടങ്ങൾ ഉണ്ടായേനെ. കോൺ​ഗ്രസ് ഇന്ന് ആർ.ശങ്കറിനെ പോലുള്ള നേതാക്കളിൽ നിന്നെല്ലാം അകന്നിരിക്കുന്നു എന്നും മുരളീധരൻ പറഞ്ഞു.

 

Tags: v.muraleedharanv d satheesan
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies