നിരത്തിൽ ചീറിപാഞ്ഞ് ടെസ്‍ല വൈ മോഡൽ; മരിച്ചത് രണ്ട് പേർ; വാഹനത്തിന്റെ ബ്രേക്കിം​ഗ് പ്രശ്നമെന്ന് ആരോപണം; പുലിവാല് പിടിച്ച് കമ്പനി; വീഡിയോ- Tesla Model Y, video
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

നിരത്തിൽ ചീറിപാഞ്ഞ് ടെസ്‍ല വൈ മോഡൽ; മരിച്ചത് രണ്ട് പേർ; വാഹനത്തിന്റെ ബ്രേക്കിം​ഗ് പ്രശ്നമെന്ന് ആരോപണം; പുലിവാല് പിടിച്ച് കമ്പനി; വീഡിയോ- Tesla Model Y, video

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2022, 04:10 pm IST
FacebookTwitterWhatsAppTelegram

ഇലക്ട്രിക് വാഹന രംഗത്തെ ഭീമനാണ് ടെസ്‌ല. ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ നേതൃത്വത്തിലുളളതാണ് സ്ഥാപനം. ചൈനയിൽ വാഹനത്തിന് വലിയ ജനപ്രീതിയാണ് ഉള്ളത്. സുരക്ഷിതമായ ഇലക്ട്രിക് വാഹനമെന്ന് ഇതിനോടകം പേരു കേട്ട മോഡലാണ് ടെസ്‍ല. എന്നാൽ, ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് അമിത വേ​ഗതയിൽ സഞ്ചരിക്കുന്ന ടെസ്‍ല വൈ മോഡൽ യാത്രക്കാരുടെ ജീവനെടുക്കുന്ന വീഡിയോയാണ്. അമിത വേ​ഗതയിൽ ചീറിപാഞ്ഞ ടെസ്‍ലയുടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ 2 പേർ മരിച്ചു. ചൈനയിലെ തെക്കൻ പ്രവിശ്യയായ ഗ്വാങ്‌ഡോങ്ങിൽ നവംബർ 5 നാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്.

അപകടത്തിൽ ഒരു മോട്ടോർ സൈക്കിൾ യാത്രക്കാരനും ഒരു ഹൈസ്കൂൾ വിദ്യാർത്ഥിനിയുമാണ് മരിച്ചത്. ടെസ്‍ല വൈ മോഡൽ ഓടിച്ചിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. ടെസ്‌ല കാർ അതിവേഗത്തിൽ പായുന്നതും മറ്റ് വാഹനങ്ങളെയും സൈക്കിൾ യാത്രക്കാരെയും ഇടിക്കുന്നത് വീഡിയോയിൽ കാണാം. ടെസ്‌ലയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ചൈന. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ടെസ്‍ലയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്.

Crazy @Tesla video from a week ago. Just saw it on Reddit.

Driver was trying to park the car and then things went awry.

Parking button didn’t work.

Breaks didn’t work.

It just kept on accelerating.

Two people including a high school girl dead. pic.twitter.com/GTwVs7QOg6

— Ravi Handa (@ravihanda) November 13, 2022

അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തണമെന്നാണ് വാഹനപ്രേമികളുടെ ആവശ്യം. മനപൂർവ്വം വാഹനം വേഗതയിൽ ഓടിച്ചതാണോ, അതോ മറ്റെന്തെങ്കിലും തകരാറാണോ വാഹനത്തിന്റെ വേഗത കൂടാൻ കാരണമായതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. ബ്രേക്ക് പെഡലിൽ ഉണ്ടായ പ്രശ്‌നമാണെന്നാണ് ഡ്രൈവറുടെ ബന്ധുക്കൾ പറയുന്നത്. എന്നാൽ വാഹനം ഓടുമ്പോൾ ബ്രേക്ക് ലൈറ്റുകൾ കത്തിയിരുന്നില്ലെന്നും അതിനാൽ അമിത വേഗത്തിൽ മനപൂർവ്വം ഓടിച്ചതായിരിക്കാം എന്നും വിവാദത്തിന് പിന്നാലെ ടെസ്‍ലയും പറയുന്നു. അപകടത്തിന് പിന്നിലെ സത്യം കണ്ടെത്താൻ കമ്പനി ഒപ്പം നിൽക്കുമെന്നും ടെസ്‍ല പ്രതികരിച്ചു. ഇതിന് മുമ്പും സമാനമായ ആരോപണം ടെസ്‍ല നേരിട്ടിരുന്നു. കഴിഞ്ഞ വർഷം ഷാങ്ഹായ് ഓട്ടോ ഷോയിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് വാഹനം അപകടത്തിൽപ്പെട്ടത് ടെസ്‍ലയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയരാൻ കാരണമായിരുന്നു.

Tags: AccidentvideoTesla Model Y
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies