റായ്പൂർ: വിഗ്രഹം അടിച്ച് തകർത്തതിന് പിന്നാലെ ഝാർഖണ്ഡിലെ ക്ഷേത്രത്തിന് നേരെ വീണ്ടും മതമൗലികവാദികളുടെ ആക്രമണം. മാംസം എറിഞ്ഞ് ഹനുമാൻ ക്ഷേത്രം അശുദ്ധമാക്കാൻ ശ്രമിച്ചു. രാംഗഡ് ജില്ലയിലെ ബെട്ടുൽകാല ഗ്രാമത്തിലെ ഹനുമാൻ ക്ഷേത്രത്തിന് നേരെയാണ് തുടർച്ചയായ ആക്രമണം ഉണ്ടായത്.
ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. നേരത്തെ ക്ഷേത്രത്തിന് സമീപത്തെ കുന്നിൻ മുകളിൽ സ്ഥാപിച്ചിരുന്ന ശിവലിംഗം മതമൗലികവാദികൾ അടിച്ചു തകർത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ ഇടയ്‌ക്കിടെ ഹിന്ദു വിശ്വാസികൾ ക്ഷേത്രവും പരിസരവും നിരീക്ഷിക്കാറുണ്ട്. ഇതിനായി എത്തിയപ്പോഴായിരുന്നു ക്ഷേത്രത്തിന് മുൻപിലായി പശു ഇറച്ചി കണ്ടത്. കഷ്ണങ്ങളാക്കി ക്ഷേത്രത്തിന് ചുറ്റും മാംസം ഉപേക്ഷിക്കുകയായിരുന്നു അക്രമികൾ. ക്ഷേത്രം അശുദ്ധമാക്കാനാണ് മാംസം ഉപേക്ഷിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.
ഈ മാസം ഏഴിനായിരുന്നു ക്ഷേത്രത്തിന് നേരെ ആദ്യ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇപ്പോഴും നാട്ടുകാരുടെ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇതിനിടെയാണ് പശു ഇറച്ചി എറിഞ്ഞ് ക്ഷേത്രം അശുദ്ധമാക്കാൻ ശ്രമിച്ചിരിക്കുന്നത്.
















Comments