കരൗലി : വ്യാജരേഖ ചമച്ച് ഒരേ വസ്തു രണ്ട് തവണ വിറ്റ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ . ആദിഹുദ്പുര സ്വദേശിയായ ദുൽഹേറാം ഗുർജാർ (77) അണ് അറസ്റ്റിലായത് .
2022 ജൂൺ 29 ന് ആദിഹുദ്പുരയിൽ താമസിക്കുന്ന രമേഷ് രാംപ്രസാദാണ് ഇവർക്കെതിരെ പരാതി നൽകിയത് . ഗുർജർ നേരത്തേ തനിക്ക് വിറ്റ ഭൂമി വ്യാജരേഖയുണ്ടാക്കി മറ്റൊരാൾക്കും വിറ്റിരുന്നതായി രമേഷ് പരാതിയിൽ പറയുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് പ്രതിക്കായി തിരച്ചിൽ ആരംഭിച്ചെങ്കിലും അന്നുമുതൽ ഇയാൾ ഒളിവിലായിരുന്നു. തിങ്കളാഴ്ച ദുൽഹേറാം ഗുർജാർ കരൗലി ബസ് സ്റ്റാൻഡിൽ ഉണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
Comments