ന്യൂഡൽഹി: മിസോറാമിൽ കരിങ്കൽ ക്വാറി ഇടിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളെ ് അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്നും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപയുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
അവശിഷ്ടങ്ങളിൽ നിന്ന് മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി.കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. ബിഎസ്എഫ്, അസം റൈഫിൾസ്, എൻഡിആർഎഫ്, പോലീസ്, ജില്ലാ ഭരണകൂടം എന്നിവർ സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. പരിക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകാൻ സംഭവ സ്ഥലത്ത് മെഡിക്കൽ സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.
നാത്തിയാൽ ജില്ലയിലെ മൗദാർഹിലെ കരിങ്കൽ ക്വാറിയാണ് തകർന്നത്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്യുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. ആരോക്കെയാണ് മരിച്ചതെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ ശേഷം ബന്ധുക്കൾക്ക് കൈമാറുമെന്നറിയിച്ചു.
Comments