മുംബൈ: മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിൽ നിന്ന് കുട്ടികളെ വിലക്കി ഒരു ഗ്രാമസഭ. 18 വയസ്സിൽ താഴെയുള്ള ആൺകുട്ടികളും പെൺകുട്ടികൾക്കുമാണ് ഫോൺ ഉപയോഗിക്കുന്നതിന് മഹാരാഷ്ട്രയിലെ ഒരു ഗ്രാമസഭ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്‌ട്രയിലെ യവത്മാൽ ജില്ലയിലെബാൻസി ഗ്രാമപഞ്ചായത്തിലാണ് ജനങ്ങൾ ഇത്തരമൊരു തീരുമാനം എടുത്തിരിക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കാൻ പാടില്ല എന്നാണ് നിയമം. സ്മാർട്ട് ഫോൺ ഉപയോഗം കുട്ടികളിൽ ഉണ്ടാക്കുന്ന അമിതമായ സ്വാധീനവും സ്വഭാവ വൈകല്യവും ഇല്ലാതാക്കുന്നതിനാണിത്. ഗെയിമുകൾ കളിക്കുന്നതും അശ്ലീല സൈറ്റുകൾ സന്ദർശിക്കുന്നതിലും കുട്ടികൾ അടിമകളാകുകയാണ്. ഇതിന്റെ ഭാഗമാണ് പുതിയ തീരുമാനം.
ബാൻസി ഗ്രാമപഞ്ചായത്തിന്റെ തീരുമാനത്തെ ഗ്രാമവാസികൾ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. 18 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ നിരോധിച്ചു കൊണ്ടുള്ള പ്രമേയം ഐക്യകണ്‌ഠേനയാണ് പാസാക്കിയത്.ഗ്രാമപഞ്ചായത്തിന്റെ തീരുമാനം കുട്ടികൾക്കിടയിൽ അസ്വാരസ്യങ്ങളും എതിർപ്പുകളും ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ മൊബൈൽ ഫോൺ നിരോധന നിയമത്തിൽ ഉറച്ചുനിൽക്കാനാണ് ഗ്രാമപഞ്ചായത്ത് അധികൃതരുടെ തീരുമാനം.
Comments