മണിരത്‌നത്തിന്റെ സംവിധാനത്തിൽ പ്രേക്ഷകർക്ക് മുന്നിൽ എത്തിയ ബ്രഹ്മാണ്ഡ ചിത്രമായിരുന്നു പൊന്നിയിൻ സെൽവൻ. പ്രശസ്ത എഴുത്തുകാരൻ കൽകി കൃഷ്ണമൂർത്തിയുടെ നോവലിനെ അടിസ്ഥാമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട ആരാധകരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗമായ പിഎസ് 2 ഏപ്രിൽ 28 ന് തീയേറ്ററുകളിൽ എത്തുമെന്നാണ് പുറത്ത് വരുന്ന വിവരം . ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രേക്ഷകർ കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ചിത്രമാണ് പിഎസ് 2. അതിനാൽ തന്നെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ആരാധകർക്കിടിയിൽ വലിയ ആവേശം ഉണ്ടാക്കിയിരിക്കുകയാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നായ തഞ്ചാവൂരിലെ ബൃഹദീശ്വര ക്ഷേത്രം നിർമ്മിച്ച രാജ രാജ ചോളൻ ഒന്നാമൻ അരുൾമൊഴി വർമന്റെ കഥയാണ് പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിൽ പറയുന്നത്.സെപ്റ്റംബർ 30ന് റിലീസ് ചെയ്ത പൊന്നിയൻ സെൽവൻ ഇതുവരെ 500 കോടിയ്‌ക്കടുത്ത് കളക്ഷൻ നേടിയിട്ടുണ്ട്. തമിഴ്, മലയാളം, കന്നഡ,ഹിന്ദി, തെലുങ്ക് എന്നീ അഞ്ച് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങിയത്.വിക്രം, കാർത്തി, ജയം രവി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര,പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു,പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്.
Comments