ഇടുക്കി: തൊടുപുഴയിൽ പ്രതിഷേധ സമരത്തിനിടെ യുവമോർച്ച പ്രവർത്തകർക്ക് നേരെ പോലീസിന്റെ നരനായാട്ട്. പോലീസ് നടത്തിയ ലാത്തി ചാർജിൽ യുവമോർച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു കൊച്ചുപറമ്പൻ ഉൾപ്പെടെ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. തൊടുപുഴ അർബൻ സർവീസ് സഹകരണ ബാങ്കിലേക്ക് നടത്തിയ മാർച്ചിന് നേരെയായിരുന്നു പോലീസ് അതിക്രമം.
ബാങ്കിൽ അഴിമതി നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. രാവിലെ പത്ത് മണിയോടെയായിരുന്നു ബാങ്കിലേക്ക് യുവമോർച്ച പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. ഇവരെയുൾപ്പെടെ പുരുഷ പോലീസ് കയ്യേറ്റം ചെയ്യുകയായിരുന്നു.
പോലീസ് ആക്രമണത്തിൽ വിഷ്ണുവിനേറ്റ പരിക്ക് ഗുരുതരമാണ്. നിലവിൽ താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് അദ്ദേഹം. സംഭവത്തിൽ യുവമോർച്ച പ്രവർത്തകർ തൊടുപുഴ സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
















Comments