ശ്രീനഗർ: വെടിയേറ്റ് കൊല്ലപ്പെട്ട സിദ്ധുമൂസെവാലയുടെ ഗാനം പുറത്തിറക്കുന്നത് തടഞ്ഞ് പഞ്ചാബ് കോടതി. സിദ്ധു രചിച്ച് സംഗീതം നൽകിയ ‘ജാൻഡീ വാർ’ എന്ന ഗാനത്തിനാണ് കോടതി വിലക്ക്. ഗാനം പുറത്തിറക്കാൻ സലിം മർച്ചന്റ്-സുലൈമാൻ മർച്ചന്റ് സഹോദരന്മാരുടെ ശ്രമത്തിനെതിരെ സിദ്ധുവിന്റെ മാതാപിതാക്കളുടെ പരാതിയിലാണ് കോടതി വിധി.
സിദ്ധുവിന്റെ ഗാനം സലിം-സുലൈമാന്റെ ഉടമസ്ഥതയിലുള്ള മർച്ചന്റ് റെക്കോർഡിംഗ്‌സ് കമ്പനിയുടെ പേരിൽ പുറത്തിറക്കാനായിരുന്നു ശ്രമം. പകർപ്പവകാശം ലഭിക്കാതെ നടത്തിയ ശ്രമത്തിനെതിരെയാണ് മാതാപിതാക്കൾ കേസ് നൽകിയത്. വിവിധ സമൂഹമാദ്ധ്യമങ്ങൾ വഴി സിദ്ധുവിന്റെ ഗാനം പുറത്തിറക്കാൻ പോകുന്നുവെന്ന വ്യാപക പ്രചാരണം നടന്നിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സിദ്ധുവിന്റെ മാതാപിതാക്കൾ ഈ മാസം 16ന് അടിയന്തി രമായി കോടതിയെ സമീപിച്ചത്.
സിദ്ധു ജീവിച്ചിരുന്നപ്പോൾ പോലും കരാറിൽ ഏർപ്പെടാതിരുന്ന ഒരു കമ്പനിയാണ് മർച്ചന്റ്‌സ് സഹോദരന്മാരുടേതെന്നാണ് മാതാപിതാക്കളുടെ ഒരു ആരോപണം. സിദ്ധുവിന്റെ ഗാനം സ്വന്തമായി എടുക്കുന്നതിന് മുന്നേ പകർപ്പവകാശം സ്വന്തമാക്കിയിട്ടില്ല. ഇതെല്ലാം തികഞ്ഞ നിയമ ലംഘനമാണെന്ന വാദം കോടതി ശരിവെച്ചു. ആരാണ് സിദ്ധുവിന്റെ ഗാനം പുറത്തിറക്കാൻ ഔദ്യോഗികമായി അനുവാദം നൽകിയത് എന്ന കാര്യം കോടതിയെ ബോധിപ്പിക്കാൻ മർച്ചന്റ് സഹോദരന്മാർക്ക് ഇതുവരെ സാധിച്ചിട്ടുമില്ല.
















Comments