മലയാളത്തിൽ മാത്രമല്ല തമിഴ്, തെലുങ്ക് സിനിമകളിൽ തിളങ്ങുകയാണ് ഐശ്വര്യ ലക്ഷ്‍മി. മണി രത്‍നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിൽ സെൽവനിൽ ഗംഭീര കഥാപാത്രത്തെ അവതരിപ്പിച്ച് താരം കൈയ്യടി നേടിയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തമിഴിൽ വലിയ പ്രേക്ഷക ശ്രദ്ധ നേടാൻ ഐശ്വര്യയ്‌ക്ക് ആയി. ഇപ്പോൾ പുതിയ തമിഴ് ചിത്രവുമായി എത്തുകയാണ് താരം. വിഷ്ണു വിശാല്‍ നായകനാവുന്ന ചിത്രത്തിലാണ് നായികയായി ഐശ്വര്യ ലക്ഷ്മി എത്തുന്നത്. സ്പോര്‍ട്സ് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിൽ മലയാളി പെൺകുട്ടിയായി തന്നെയാണ് താരം വേഷമിടുന്നത്. ഗുസ്തി ആസ്പദമാക്കിയുള്ള ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു.
കേരളത്തിലെത്തി ഐശ്വര്യ ലക്ഷ്‍മി അവതരിപ്പിക്കുന്ന കഥാപാത്രത്തെ പെണ്ണുകാണുകയും വിവാഹം കഴിക്കുകയും ചെയ്യുകയാണ് വിഷ്ണു വിശാല്‍ അവതരിപ്പിക്കുന്ന കഥാപാത്രം. ശേഷം ഇരുവരുടെയും ജീവിതത്തിൽ നടക്കുന്ന രസകരമായ സംഭവങ്ങളും സിനിമ പറയുന്നു. ചെല്ല അയ്യാവുവാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും. ആര്‍.ടി ടീം വര്‍ക്സ്, വി.വി സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ രവി തേജ, വിഷ്ണു വിശാല്‍, ശുഭ്ര, ആര്യന്‍ രമേശ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം- റിച്ചാര്‍ഡ് എം.നാഥന്‍, എഡിറ്റിംഗ്- പ്രസന്ന ജി.കെ, സംഗീതം- ജസ്റ്റിന്‍ പ്രഭാകരന്‍, കലാസംവിധാനം- ഉമേഷ് .ജെ. കുമാര്‍, സംഘട്ടനം- അന്‍പറിവ്, സ്റ്റൈലിസ്റ്റ്- വിനോദ് സുന്ദര്‍, വരികള്‍- വിവേക്, നൃത്തസംവിധാനം- വൃന്ദ, ദിനേശ്, സാന്‍ഡി, ഡിഐ ലിക്സൊപിക്സല്‍സ്, കളറിസ്റ്റ്- രംഗ, വിഎഫ്എക്സ്- ഹരിഹരസുതന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ഡിസംബര്‍- 2 ന് ചിത്രം തിയറ്ററുകളിൽ എത്തും.
Comments