ശ്രീനഗർ: ലഡാക്കിലെ കാർഗിലിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം കാർഗിലിൽ നിന്ന് 191 കിലോമീറ്റർ വടക്ക് മാറിയാണ്. ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
നേരത്തെ സോളമൻ ദ്വീപിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതിനെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് പുലർച്ചെയാണ് ദ്വീപിൽ ഭൂചലനം അനുഭവപ്പെട്ടത്. 7.0 തീവ്രത രേഖപ്പെടുത്തിയ ചലനം 20 സെക്കന്റോളം നീണ്ടുനിന്നു.
Comments