ഭക്ഷണം, വായു, വെള്ളം എന്നിവ പോല മനുഷ്യന് ഏറ്റവും അത്യാവശ്യമായ മറ്റൊന്നാണ് ഉറക്കം എന്നത്. ഉറക്കമില്ലായ്മ നമുക്ക് പലവിധ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ശരിയായ ഉറക്കം ആകട്ടെ ദിവസം മുഴുവൻ ഊർജ്ജസ്വലനായി ഇരിക്കാൻ സഹായിക്കുകയും, ആരോഗ്യം പ്രധാനം ചെയ്യുകയും ചെയ്യുന്നു. എന്നാൽ എങ്ങിനെയെങ്കിലും ഉറങ്ങിയിട്ട് കാര്യമില്ല. കിടക്കുമ്പോഴും ശ്രദ്ധിക്കണം കുറച്ച് കാര്യങ്ങൾ.
കിടക്കുമ്പോൾ ഇടത് വശം ചരിഞ്ഞ് വേണം ഉറങ്ങാൻ. മറ്റ് രീതിയിൽ ഉറങ്ങുന്നതിനേക്കാൾ ആരോഗ്യകരമായ രീതി ഇതാണെന്നാണ് വിദഗ്ധർ പറയുന്നത്. ഹൃദയത്തിൽ നിന്നുള്ള രക്ത ചംക്രമണത്തെയും ദഹനത്തെയും ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് സഹായിക്കും. ഉദരരോഗമുള്ളവർ ഇടതുവശം ചരിഞ്ഞ് കിടക്കുന്നതാണ് ഏറെ ഉചിതം.
ശരീരത്തിന്റെ ഇടത് വശത്തായാണ് നമ്മുടെ ഹൃദയം സ്ഥിതിചെയ്യുന്നത്. അതിനാൽ ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് ഹൃദയത്തിന്റെ പ്രവർത്തനം കൂടുതൽ മികച്ചതാക്കുന്നു. ഹൃദയത്തിലേക്ക് രക്തം ശരിയായി എത്തുന്നതിനും, തിരിച്ച് പമ്പ് ചെയ്യുന്നതിനും ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഏറെ ഗുണം ചെയ്യും. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ ഇടത് വശം ചരിഞ്ഞ് കിടക്കുന്നത് സങ്കീർണതകൾ ഒഴിവാക്കാൻ സഹായകമാണ്.
ദഹന പ്രശ്‌നങ്ങൾ ഉള്ളവർ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ഏറെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് ദഹനം മികച്ചതാക്കാൻ സഹായിക്കുന്നു. ഭക്ഷണം ദഹിക്കുന്നതിനായി പത്ത് മിനിറ്റ് നേരമെങ്കിലും ഇടതുവശം ചരിഞ്ഞ് കിടക്കണം എന്നാണ് പറയുന്നത്. നമ്മുടെ പാൻക്രിയാസ് വയറിന്റെ ഇടതുവശത്താണ് കിടക്കുന്നത്. അതിനാൽ ഇടതുവശം ചരിഞ്ഞ് കിടക്കുന്നത് പാൻക്രിയാസിന്റെ പ്രവർത്തനം ത്വരിതപ്പെടുത്തുകയും ദഹനം മിച്ചതാക്കുകയും ചെയ്യുന്നു.
മലബന്ധം ഒഴിവാക്കി ശോധന എളുപ്പകാമാൻ ഇടതുവശം ചരിഞ്ഞുള്ള കിടപ്പ് ഗുണം ചെയ്യും. ഭക്ഷണം ചെറുകുടലിൽ നിന്നും വൻ കുടലിലേക്ക് മാറാൻ ഇടതുവശം ചരിഞ്ഞുള്ള ഉറക്കം എളുപ്പത്തിൽ സഹായിക്കും. ഭക്ഷണം കഴിഞ്ഞ് നിറഞ്ഞ വയർ കരളിന്റെ മുകളിൽ വരാതിരിക്കാൻ കൂടിയാണ് ഇടതുവശം ചേർന്ന് കിടക്കണമെന്ന് പറയുന്നത്.
ഇടതുവശം ചേർന്ന് കിടക്കുന്നത് ലസികാഗന്ഥികളെ ശുദ്ധിയാക്കുകയും,ശരീരത്തിലെ മാലിന്യങ്ങളെ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. പ്ലീഹയുടെ പ്രവർത്തനം മികച്ചതാക്കാനും ഇടതുവശം ചേർന്ന് കിടക്കുന്നത് സഹായിക്കും.
Comments