കണ്ണൂർ: തലശ്ശേരിയിൽ സംഘർഷം. കുത്തേറ്റ് 52കാരൻ കൊല്ലപ്പെട്ടു. കത്തിക്കുത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. വൈകീട്ടോടെയായിരുന്നു സംഭവം.
നെട്ടൂർ സ്വദേശികളായ ഷമീർ (40), ഷാനിബ് എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരുടെും നില ഗുരുതരമാണ്. ഇവർ തലശ്ശേരി സഹകരണ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. നെട്ടൂർ സ്വദേശികളായ മൂന്നംഗ സംഘമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നത്. നെട്ടൂരിൽ വെച്ചായിരുന്നു ഇരു സംഘങ്ങൾ തമ്മിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് രാഷ്ട്രീയ പശ്ചാത്തലമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
Comments