അഹമ്മദാബാദ്: രാഹുൽ ഗാന്ധിയുടെ രൂപമാറ്റത്തെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. താടി വെച്ച രാഹുൽ ഗാന്ധിയുടെ രൂപം മുൻ ഇറാഖ് ഏകാധിപതി സദ്ദാം ഹുസൈനെ അനുസ്മരിപ്പിക്കുന്നു എന്നായിരുന്നു ശർമ്മയുടെ പരിഹാസം.
രൂപമാറ്റം വരുത്താൻ രാഹുൽ ആഗ്രഹിക്കുന്നുവെങ്കിൽ അദ്ദേഹം എന്തുകൊണ്ട് സർദാർ പട്ടേലിന്റെയോ നെഹ്രുവിന്റെയോ രൂപം സ്വീകരിച്ചില്ല? ഗാന്ധിജിയുടെ രൂപം മോശമാണെന്നാണോ രാഹുൽ കരുതുന്നത്? അദ്ദേഹം എന്തിനാണ് സദ്ദാം ഹുസൈന്റെ രൂപത്തിൽ ഇങ്ങനെ നടക്കുന്നത്? അസമിൽ ഒരു പൊതുയോഗത്തിൽ ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങൾ രാഹുൽ ഗാന്ധി സന്ദർശിക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്‌ക്കെതിരെ പല കോണുകളിൽ നിന്നും പലതരത്തിലുള്ള വിമർശനങ്ങളും ഉയരുകയാണ്. യാത്രയിലെ സിനിമാ താരങ്ങളുടെ സാന്നിദ്ധ്യവും ചോദ്യം ചെയ്യപ്പെടുകയാണ്. യാത്രയിൽ പങ്കെടുക്കാൻ കോൺഗ്രസ് പണം കൊടുത്ത് സിനിമാ താരങ്ങളെ നിയോഗിക്കുന്നു എന്നാണ് വിമർശനം.
















Comments