കൂട്ടുകാരുടെ സമ്മർദ്ദത്തിന് വഴങ്ങി മനസില്ലാ മനസ്സോടെ ജീവിതത്തിൽ ആദ്യമായി ലോട്ടറിയെടുത്തതാണ് ഡാനി ജോൺസൺ. പക്ഷേ ആ ലോട്ടറി ഡാനിക്ക് നേടിക്കൊടുത്തത് വലിയ ഭാഗ്യമാണ്. 1,50,000 ഡോളർ അതായത് 1.22 കോടി രൂപയാണ് ഡാനിക്ക് സമ്മാനമായി ലഭിച്ചത്. അമേരിക്കയിലെ ഹാംപ്ടൺ സ്വദേശിയാണ് ഡാനി ജോൺസൺ.
ലോട്ടറി ഗെയിമുകളിൽ ഒരു വിശ്വാസവും ഇല്ലാത്ത ആളായിരുന്നു ഡാനി ജോൺസൺ. വെറുതെ സമയവും പണവും പാഴാക്കാനുള്ളതല്ല എന്നതായിരുന്നു ഡാനിയുടെ വിശ്വാസം. അതുകൊണ്ട് ഒരിക്കൽ പോലും ഡാനി ലോട്ടറി എടുക്കാൻ ഇഷ്ടപ്പെട്ടതുമില്ല. എന്നാൽ അടുത്തിടെ സുഹൃത്തിന്റെ നിർബന്ധത്തിന് വഴങ്ങി ഡാനി കുറച്ച് ടിക്കറ്റുകൾ എടുത്തു.
സംസ്ഥാന ലോട്ടറി ഏജൻസിയുടെ വെബ്സൈറ്റിൽ നിന്നാണ് ലോട്ടറി ടിക്കറ്റുകൾ എടുത്തത്. പിന്നീട് മത്സരഫലം നോക്കിയപ്പോഴാണ് ഇത്ര വലിയ തുക സമ്മാനമായി ലഭിച്ചുവെന്ന് അറിയുന്നത്. സമ്മാനത്തുക വെറുതെ ധൂർത്തടിച്ച് കളയാനും ഡാനി തയ്യാറല്ല. ആദ്യം തന്നെ ലോട്ടറിയെടുക്കാൻ പ്രേരിപ്പിച്ച സുഹൃത്തിന് സമ്മാനം നൽകുമെന്നാണ് ഡാനി പറയുന്നത്. ബാക്കി തുക കൃത്യമായ പ്ലാൻ ഉപയോഗിച്ച് വിനിയോഗിക്കുമെന്നും ഡാനി പറയുന്നു.
Comments