കോഴിക്കോട്: എടക്കാട് മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ച അദ്ധ്യാപകൻ അറസ്റ്റിൽ. കണ്ണൂർ ആറളം സ്വദേശി ഷംസീർ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മുഴപ്പിലങ്ങാട് സ്വദേശിയായ കുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവം പുറത്തു പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ കുട്ടി ഇക്കാര്യം വീട്ടിൽ അറിയിക്കുകയായിരുന്നു.
കുട്ടിയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് വിദ്യാർത്ഥികളെയും ഇയാൾ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
Comments