ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വ്യാഴാഴ്ച വൈകീട്ടോടെയുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ഡൽഹിയിലെ ചാന്ദിനി ചൗക്കിലുള്ള ബാഗിരാത് പാലസ് മാർക്കറ്റിലായിരുന്നു അഗ്നിബാധ.
ഏകദേശം 50 ഓളം വ്യാപാര സ്ഥാപനങ്ങൾ കത്തിനശിച്ചുവെന്നാണ് വിവരം. 150ഓളം അഗ്നിശമന സേനാ യൂണിറ്റുകളാണ് സംഭവസ്ഥലത്തേക്ക് ഇരച്ചെത്തിയത്. വ്യാഴാഴ്ച രാത്രി 9.20ഓടെയാണ് തീപിടിത്തം ഉണ്ടായത്.
മാർക്കറ്റിനകത്തേക്ക് പ്രവേശിക്കാനുള്ള വഴികൾ വളരെയധികം ഇടുങ്ങിയതായിരുന്നു. അതിനാൽ രക്ഷാപ്രവർത്തനം താമസിച്ചതായി അധികൃതർ പറയുന്നു. അഗ്നിശമന സേന സ്ഥലത്ത് എത്തുമ്പോഴേക്കും പ്രദേശത്തെ നിരവധി കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടർന്നിരുന്നു. മാർക്കറ്റിലെ ഭൂരിഭാഗം കടകളും കത്തിനശിച്ചതിനാൽ വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ ആർക്കും തന്നെ ജീവാപായം സംഭവിച്ചതായി റിപ്പോർട്ടുകളില്ല.
















Comments